‘കയ്യും കാലും വാരിയെല്ലും ഒടിക്കും, തല തകര്‍ക്കും, ആശുപത്രി അല്ലെങ്കില്‍ ശ്മശാനം’; ഭീഷണിയുമായി ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍. പ്രശ്‌നങ്ങളുണ്ടാക്കുന്ന ശീലം തുടര്‍ന്നാല്‍ കയ്യും കാലും വാരിയെല്ലും ഒടിക്കും, തലതകര്‍ക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ആശുപത്രിയിലേക്ക് യാത്ര പോകേണ്ടിവരും, അതുകൊണ്ട് നിര്‍ത്തിയില്ലെങ്കില്‍ ശ്മശാനത്തില്‍ പോകേണ്ടിവരുമെന്നുമായിരുന്നു ഹാല്‍ദിയയില്‍ സംഘടിപ്പിച്ച ബിജെപി റാലിയിലെ പരാമര്‍ശം. ദിലീപ് ഘോഷിന്റെ പരാമര്‍ശം ദീദിയുടെ സഹോദരന്‍മാര്‍ അടുത്ത ആറുമാസത്തിനകം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ശീലം മാറ്റിയില്ലെങ്കില്‍ കയ്യും കാലും വാരിയെല്ലും ഒടിക്കും. ശിരസ്സ് തകര്‍ക്കും. നിങ്ങള്‍ക്ക് ആശുപത്രിയിലേക്ക് യാത്ര പോകേണ്ടി വരും. അവിടം കൊണ്ടും നിര്‍ത്തിയില്ലെങ്കില്‍, […]