National News

ഭിന്നശേഷിക്കാർക്ക് ഐ പി എസിന് അപേക്ഷിക്കാം; അനുമതി നൽകി സുപ്രീം കോടതി

  • 25th March 2022
  • 0 Comments

ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ ഇടക്കാല ഉത്തരവ് പുറത്തിറക്കി സുപ്രിംകോടതി.സുപ്രിംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉൾപ്പടെയുള്ള തുടർനടപടികൾ ഐപിഎസിന് പുറമെ , ഇന്ത്യൻ റെയിൽവേ സുരക്ഷാസേന (IRPFS) ഡൽഹി, ദാമൻ ആൻഡ്‌ ദിയു, ദാദ്ര ആൻഡ്‌ നാഗർ ഹവേലി, ആൻഡമാൻ ആൻഡ്‌ നിക്കോബാർ, ലക്ഷ്വദീപ് പൊലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രിംകോടതി അനുമതി നൽകി.ഏപ്രിൽ ഒന്നിന് നാല് മണിവരെ ഡൽഹിയിലെ യു പി എസ് സി ഓഫീസിൽ അപേക്ഷ സമർപ്പികാം.

ഭിന്നശേഷിക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ രാജ്യത്തിന് മാതൃക; മന്ത്രി പി.എ.മുഹമ്മദ് റിയാസ്

രാജ്യത്തിന് തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനമാണ് ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് പ്രത്യേക യജ്ഞം നടത്തിയതിലൂടെ ജില്ല കാഴ്ചവെച്ചതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയില്‍ 18 നും 44 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്ന യജ്ഞം ബീച്ച് ജനറല്‍ ആശുപത്രി പരിസരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കോവിഡ് വ്യാപനത്തിന് അല്‍പ്പം ആശ്വാസമുണ്ടായിട്ടുണ്ട്. എന്നാല്‍ താല്‍ക്കാലിക ശമനമുണ്ടായി എന്നതിന്റെ പേരില്‍ ജാഗ്രത കൈവിടരുതെന്ന് മന്ത്രി […]

error: Protected Content !!