പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കത്തുന്ന വെയിലിൽ ഏഴ് കിലോമീറ്റർ നടന്ന് വീട്ടിലെത്തി; സൂര്യാഘാതം മൂലം ഗർഭിണിക്ക് ദാരുണാന്ത്യം
മഹർഷ്ട്രയിലെ പാൽഘർ ജില്ലയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ ഗർഭിണിയായ സ്ത്രീ സൂര്യാഘാതം മൂലം മരണപ്പെട്ടു. ഗ്രാമത്തിൽ നിന്ന് ഏഴ് കിലോമീറ്റർ നടന്നാണ് 21 വയസ്സുള്ള ഗർഭിണിയായ ആദിവാസി സ്ത്രീ ആശുപത്രിയിലെത്തിയത്. വെള്ളിയാഴ്ച ദഹാനു താലൂക്കിലെ ഒസാർ വീര ഗ്രാമത്തിൽ നിന്നുള്ള സൊണാലി വാഗട്ട് കത്തുന്ന വെയിലിൽ 3.5 കിലോമീറ്റർ നടന്ന് സമീപത്തെ ഹൈവേയിൽ എത്തിയപ്പോഴായിരുന്നു സംഭവം. സുഖമില്ലാത്തതിനാൽ ഓട്ടോറിക്ഷയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി. പാൽഘർ ജില്ലാ സിവിൽ സർജൻ ഡോ.സഞ്ജയ് ബോദാഡെ പിടിഐയോട് പറഞ്ഞു. […]
