സംസ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് മരണപ്പെട്ടത് 350 പെണ്‍കുട്ടികളെന്ന് സംസ്ഥാന സര്‍ക്കാര്‍; കൂടുതല്‍ മരണവും പ്രണയബന്ധങ്ങളുടെ പേരില്‍
സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത് . ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടിയായി നല്‍കിയത്. 2017 മുതല്‍ 2020 വരെയുള്ള കണക്കുകളാണ് നല്‍കിയിരിക്കുന്നത്. പ്രണയബന്ധങ്ങളുടെ പേരില്‍ 2020ലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളും അടക്കം […]
