Kerala News

ആംബുലൻസ് എത്താൻ വൈകി;വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

  • 25th October 2023
  • 0 Comments

ആംബുലൻസ് എത്താൻ വൈകിയതിനാൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട സ്വദേശി രഞ്ജു കൃഷ്ണയാണ്ഒരു മണിക്കൂറോളം നേരം രക്തം വാർന്ന് റോഡിൽ കിടന്ന് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് നാരങ്ങാനം ആലുങ്കലിലാണ് അപകടം നടന്നത്. രക്തം വാർന്ന് റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടതിനെ തുടർന്ന് ആംബുലൻസിനായി 108ൽ വിളിച്ചെങ്കിലും ആംബുലൻസില്ലെന്നായിരുന്നു മറുപടി ലഭിച്ചതെന്ന് സംഭവം കണ്ട നിയമവിദ്യാർഥി പറഞ്ഞു. പൊലീസിനെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് […]

Kerala News

പേപ്പട്ടി യുടെ കടിയേറ്റ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയ കുതിര മരിച്ചു

  • 10th September 2023
  • 0 Comments

പേപ്പട്ടി യുടെ കടിയേറ്റ കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ സവാരി നടത്തിയകുതിര ഇന്നു കാലത്ത് മരിച്ചു.കഴിഞ്ഞ മാസം 19നാണ് കുതിരയ്ക്ക് പേപ്പട്ടി യുടെ കടിയേറ്റത്.. കുതിരയെ പേപ്പട്ടി പടിച്ചതുമായി ബന്ധപ്പെട്ട് 5 ഡോസ് വാക്സിൽ നൽകിയിരുന്നു. നിരീക്ഷണത്തിൽ വെച്ചു. പിന്നീട് ഓണനാളുകളിൽ സവാരി നടത്തിയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കുതിരക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു. പ്രാരംഭ നിഗമനത്തിൽ പ്രസ്തുത കുതിരക്ക് പേവിഷ ബാധയുടെ ലക്ഷണമാണ് കാണിച്ചിരുന്നത് . മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് . പരിശോധനകൾക്കായി .കഴിഞ്ഞ ദിവസം സ്ഥലത്തെത്തി […]

Kerala

യുപിയിൽ കുടിലിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേർ വെന്തുമരിച്ചു

  • 12th March 2023
  • 0 Comments

ഉത്തർപ്രദേശിലെ കാൺപൂർദേഹത്ത് കുടിലിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ വെന്തുമരിച്ചു. ഞായറാഴ്ച റൂറയിലെ ഹർമൗ ബഞ്ചാരദേര ഗ്രാമത്തിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സതീഷ് കുമാർ ഭാര്യ കാജൾ ഇവരുടെ മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. പ്രദേശവാസികളും അഗ്നിശമനസേനയും ഗ്രാമത്തിലെത്തി തീയണച്ചെങ്കിലും കുടുംബത്തെ രക്ഷിക്കാനായില്ല. ഇവരെല്ലാം ജീവനോടെ വെന്തുമരിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സതീഷിന്റെ അമ്മയ്ക്കും പരുക്കേറ്റു, ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റും […]

Kerala

സാൾട്ട് ആൻഡ് പെപ്പറിലെ മൂപ്പനായി വന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടൻ കേളു അന്തരിച്ചു

  • 2nd November 2022
  • 0 Comments

ലാൽ, ശ്വേതാ മേനോൻ എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലെ മൂപ്പനെ അവതരിപ്പിച്ച നടൻ കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി സിനിമകളുടെയും ഭാഗമായിരുന്നു. ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു.

Kerala News

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവം; ചികിത്സയിലായിരുന്ന നവജാതശിശുവും മരിച്ചു

  • 27th July 2022
  • 0 Comments

അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ തിങ്കളാഴ്ചയാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ കുഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ഹര്‍ഷയുടെ മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രസവത്തിന് തൊട്ടുമുന്‍പാണ് ഹര്‍ഷയുടെ ആരോഗ്യനില മോശമായത്. പിന്നാലെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഹര്‍ഷയുടെ ആരോഗ്യനില മോശമായത് ആദ്യം ബന്ധുക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. ഗുരുതരാവസ്ഥയിലായ യുവതിയെ കൊല്ലത്തെ തന്നെ മറ്റൊരു […]

Kerala News

ചിറയന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു

  • 12th June 2022
  • 0 Comments

ചിറയന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന്‍ (50) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണം. മേയ് 28നാണ് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദിച്ചത്. പാത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മോഷണം പോയ പാത്രങ്ങള്‍ ചന്ദ്രന്റെ പക്കല്‍നിന്നു കണ്ടെടുത്തെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ മോഷണ കുറ്റത്തിന് ചന്ദ്രനെതിരെ പൊലീസ് കേസ് എടുത്തിരുന്നില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് എതിരെ ചന്ദ്രനും പരാതി നല്‍കിയിരുന്നില്ല. അള്‍സറിന് […]

Kerala News

ചെലവൂർ കെ.സി അബൂബക്കർ (94) അന്തരിച്ചു

  • 2nd January 2022
  • 0 Comments

. കെ സി ചെലവൂർകൊടക്കാട്ട് ചോലമണ്ണിൽ അബൂബക്കർ (94 )വിട വാങ്ങി.മാപ്പിളപ്പാട്ട് സ്വയം രചിച്ചും സ്വയം ആലപിച്ചും സ്റ്റേജുകളിലും വയലുകളിലും, കല്യാണവീടുകളിലും പാടി തിമിർത്ത് കയ്യടികൾ നേടിയ ഒരു മാപ്പിളപ്പാട്ട് ഓർക്കസ്ട്ര സംഘത്തെ കെട്ടിപ്പടുത്ത അനുഗ്രഹീത ഗായകനായിരുന്നു കെ.സി.ആകാശവാണിയിൽ നീണ്ട വർഷങ്ങൾ മാപ്പിളപ്പാട്ടിൻ്റെ പ്രധാന ഗയകനായും കെ സി എരഞ്ഞോളി മൂസ, വി.എം.കുട്ടി, വിളയിൽ ഫസീല ,സിബല്ല സദാനന്ദൻ, മണ്ണൂർ പ്രകാശ്, കണ്ണൂർ ശരീഫ് ,ഐ പി സിദ്ദീഖ്, രഹ്‌ന മൈമൂന തുടങ്ങി നിരവധി പേർ കെ.സിയുടെ […]

Entertainment News

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

  • 16th July 2021
  • 0 Comments

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന സുരേഖ 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. കഴിഞ്ഞ വർഷം മസ്തിഷ്കാഘാതത്തെ തുടർന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018ല്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു. ഹിന്ദി നാടകങ്ങളിൽ നൽകിയ സംഭാവനകൾക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. അതിനുമുമ്പ് […]

Kerala News

വളാഞ്ചേരിയിൽ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി പരാതി

മലപ്പുറം വളാഞ്ചേരിയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനാല്‍ കൊവിഡ് രോഗി മരിച്ചതായി പരാതി. തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു.വെന്റിലേറ്റര്‍ സൗകര്യം വേണമെന്ന ആവശ്യം പൊലീസ് കണ്ട്രോള്‍ റൂമിലും അറിയിച്ചിരുന്നു. ആശുപത്രി അധികൃതരും ബന്ധുക്കളും നിരവധി തവണ വെന്റിലേറ്ററിന് വേണ്ടി ശ്രമിച്ചിരുന്നു. അയല്‍ ജില്ലകളില്‍ വരെ വെന്റിലേറ്ററിനായി ശ്രമിച്ചു. സോഷ്യല്‍ മിഡിയയിലൂടെയും വെന്റിലേറ്ററിനായി അന്വേഷണം നടത്തിയിരുന്നു. ഇന്നലെ രാത്രിയാണ് ഇവര്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

International

മ്യാ​ന്മ​റി​ൽ പട്ടാള ക്രൂരത തുടരുന്നു; ഇന്നലെ മാത്രം സുരക്ഷാസേന വെടിവെച്ച് കൊന്നത് 114 പേരെ

  • 28th March 2021
  • 0 Comments

യാങ്കൂൺ: മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി കൊന്നൊടുക്കി മ്യാന്‍മര്‍ സൈന്യം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 114 പേരെയാണ് സൈന്യം ഇന്നലെ മാത്രം വെടിവെച്ചുകൊന്നത്.മ്യാന്‍‌മറിന്റെ 76ആം സായുധസേന ദിനമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പേരാണ് സൈന്യത്തിനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ഈ സംഘങ്ങള്‍ക്ക് നേരെയാണ് സൈന്യം വെടിയുതിര്‍ത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സൈന്യത്തിന്റെ കൂട്ടക്കൊലക്ക് ഇരകളായി. 24 നഗരങ്ങളിലായി 93 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. മാർച്ച് 14ന് 74നും 90നും ഇടയിൽ പേര്‍ കൊല്ലപ്പെട്ടതാണ് […]

error: Protected Content !!