ദുരന്തത്തിനു കാരണം ഖനനവും അനധികൃത കുടിയേറ്റവും; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലില്‍ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ്. ദുരന്തത്തിനു കാരണം ഖനനവും അനധികൃത കുടിയേറ്റവുമാണെന്ന് മന്ത്രി ആരോപിച്ചു. കേന്ദ്രം നിയോഗിച്ച കമ്മിറ്റിയെ അവഗണിക്കരുത്. സംസ്ഥാനം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും ഭൂപേന്ദ്രയാദവ് പറഞ്ഞു. അനധികൃത മനുഷ്യവാസത്തിന് പ്രാദേശിക രാഷ്ട്രീയക്കാര്‍ നിയമ വിരുദ്ധമായ സംരക്ഷണം നല്‍കുകയാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസത്തിന്റെ പേരില്‍ അവര്‍ ശരിയായ സോണുകള്‍ പോലും ഉണ്ടാക്കിയിട്ടില്ല. അവര്‍ ഈ പ്രദേശത്ത് കയ്യേറ്റത്തിന് അനുമതി നല്‍കി. വളരെ ദുര്‍ബലമായ പ്രദേശമാണിത്. വനംവകുപ്പ് മുന്‍ ഡയറക്ടര്‍ […]
