കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാര്‍ക്ക് ഛര്‍ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ ബാക്ടീരിയ സാന്നിധ്യമെന്ന് സംശയം
കൊച്ചി: കാക്കനാട്ടെ ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ ഛര്‍ദിയും വയറിളക്കവുമായി 350 പേര്‍ ചികിത്സ തേടി. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകള്‍ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്‌ലാറ്റില്‍ 5000ത്തിന് മുകളില്‍ ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഫ്‌ലാറ്റിലെ കിണറുകള്‍, മഴവെള്ളം, ബോര്‍വെല്‍, മുനിസിപ്പല്‍ ലൈന്‍ തുടങ്ങിയവയാണ് ഫ്‌ലാറ്റിലെ പ്രധാന ജല സ്രോതസുകള്‍. ഇവയില്‍ ഏതില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച് ടാങ്കര്‍ വഴി വെള്ളം എത്തിച്ചാണ് ഫ്‌ലാറ്റിലെ […]
