ഡയമണ്ട് ലീഗ് അത്ലറ്റിക്സില്‍ ഒന്നാമനായി നീരജ് ചോപ്ര; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം, എറിഞ്ഞത് 89.08 മീറ്റര്‍
ലൂസെയ്ന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യയുടെ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ 89.08 മീറ്റര്‍ ദൂരം കീഴടക്കിയാണ് നീരജ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഏറ്റവും മികച്ച ത്രോയിലൂടെ ഡയമണ്ട് ലീഗില്‍ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് നീരജ്. പരിക്ക് ഭേദമായതിന് ശേഷമുള്ള ആദ്യമത്സരമായിരുന്നു ഇത്. ആദ്യ പരിശ്രമത്തില്‍ തന്നെ നീരജിന് 89.08 മീറ്റര്‍ കണ്ടെത്താന്‍ സാധിച്ചു. രണ്ടാമത്തെ പരിശ്രമത്തില്‍ 85.18 മീറ്ററാണ് താരം നേടിയത്. ഈ മത്സരത്തിലൂടെ ഡയമണ്ട് […]
