സ്വന്തമായി സിനിമ പുള്‍ ഓഫ് ചെയ്യുന്ന നിലയില്‍ വളരട്ടെ അപ്പോൾ തുല്യ പ്രതിഫലം ആവശ്യപ്പെടാമെന്ന് ധ്യാന്‍ ശ്രീനിവാസന്‍
സ്വന്തമായി ഒരു സിനിമ പുള്‍ ഓഫ് ചെയ്യുന്ന നിലയിലേക്ക് നടിമാര്‍ വളരുമ്പോള്‍ അവര്‍ക്ക് ഉയര്‍ന്ന പ്രതിഫലം വാങ്ങിക്കാമെന്ന് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍.മലയാളത്തില്‍ മഞ്ജു വാര്യരെ പോലെ ചുരുക്കം ചില നടിമാര്‍ മാത്രമാണ് അത്തരത്തില്‍ സിനിമയ്ക്ക് ബിസിനസ് ഉണ്ടാക്കുന്നത്. ആ ഘട്ടത്തിലേക്ക് അവര്‍ എത്തുമ്പോള്‍ സ്വാഭാവികമായും തുല്യ വേതനം ആവശ്യപ്പെടാമെന്നും ധ്യാന്‍ പറയുന്നു.’സായാഹ്നവാര്‍ത്തകള്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോടായിരുന്നു ധ്യാനിന്റെ പ്രതികരണം. ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത് : എന്തൊക്കെ പറഞ്ഞാലും മലയാള സിനിമ പുരുഷ കേന്ദ്രീകൃത […]

