പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയായ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്കാരം
പുഴയേത്, റോഡേത് എന്ന് തിരിച്ചറിയാനാകാതെ വെള്ളം കയറിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായ ആറാം ക്ലാസുകാരന് കര്‍ണാടക സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്കാരം. ഓഗസ്റ്റ് 15, വ്യാഴാഴ്ച റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്കിടെയാണ് പുരസ്കാരം സമ്മാനിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ബി ആണ് പുരസ്കാരം നല്‍കിയത്. കര്‍ണാടകയിലെ പ്രളയത്തില്‍ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ വെങ്കിടേഷ് ആംബുലന്‍സിനു മുന്നില്‍ വഴികാട്ടിയായി ഒാടുകയായിരുന്നു. അരയോളം വെള്ളത്തില്‍ അതിസാഹസികമായാണ് വെങ്കിടേഷ് ആംബുലന്‍സിന് വഴികാട്ടി മുന്നോട്ട് നീങ്ങിയത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി […]