‘കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുന്നു’സി പി മാത്യുവിന് എതിരെ ധീരജിന്റെ കുടുംബം, പരാമശത്തിൽ ഖേദപ്രകടനത്തിനില്ലെന്ന് സി പി മാത്യു
ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പൈനാവ് എഞ്ചിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ കുടുംബം.സി പി മാത്യുവിന് എതിരെ പൊലീസിൽ പരാതി നൽകുമെന്ന് ധീരജിന്‍റെ അച്ഛൻ പറഞ്ഞു.അപവാദ പ്രചാരണം സഹിക്കാവുന്നതിനും അപ്പുറമാണെന്ന് മാതാവ് പറഞ്ഞു. കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുന്നു അവർ പറഞ്ഞു.ധീരജിൻ്റെ കുടുംബത്തിനുള്ള സാങ്കേതിക സർവ്വകലാശാലയുടെ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിനിടെയാണ് പൊട്ടിക്കരഞ്ഞു കൊണ്ട് പിതാവ് രാജേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.ധീരജിന്‍റേത് ഇരന്നു വാങ്ങിയ മരണമെന്ന കെ സുധാകരന്‍റെ പ്രതികരണത്തിന്‍റെ അർത്ഥം അവർ […]