ധീരജ് വധ കേസ് പ്രതികൾക്ക് കെ സുധാകരന്‍റെ പിന്തുണ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയെന്ന് രാജി വച്ച കെഎസ്.യു നേതാവ് വി എസ് ഡേവിഡ്
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട് കെഎസ് യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡ്. ഇടുക്കി പൈനാവ് എന്‍ജിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലയാളികളെ തള്ളിപ്പറയില്ലെന്ന കെ സുധാകരന്‍റെ നിലപാടില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് ഡേവിഡ് രാജി പ്രഖ്യാപനം നടത്തിയത്.പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നുവെന്ന് അറിയിച്ചുള്ള വാര്‍ത്താ കുറിപ്പിലാണ് ഡേവിഡ് ഇക്കാര്യം പറയുന്നത്. കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ പഠിച്ചിട്ടില്ല. ആരുടേയും ഉള്ള് തുരന്ന് നോക്കാന്‍ പോയിട്ടില്ല.മനസില്‍ കെടാത്ത വിളക്കായി, പ്രതീക്ഷയായി സൂക്ഷിച്ച […]
