Kerala News

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; വിധിയിൽ പൂർണ തൃപ്തി;ഡിജി പി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

  • 30th January 2024
  • 0 Comments

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് കോടതി വിധിയിൽ പൂർണ തൃപ്തനാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്.അന്വേഷണ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി.മുൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും നിലവിൽ വിഐപി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

Kerala News

സുരക്ഷയുടെ പേരില്‍ പൊതുജനങ്ങളെ ദീര്‍ഘനേരം തടയരുത്,മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല

  • 13th June 2022
  • 0 Comments

സുരക്ഷയുടെ പേരിൽ പൊതുജനങ്ങളെ ദീർഘനേരം വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.കറുത്ത വസ്ത്രമോ, മാസ്‌കോ ധരിക്കുന്ന ആരെയും തടയരുത്. ഇത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡിജിപി പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. ക്രമമസമാധന വിഭാഗം എഡിജിപി, മേഖല ഐജിമാര്‍, റെയ്ഞ്ച് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് […]

Kerala News

നൽകാനുള്ളത് രണ്ടര കോടി രൂപ; ഇന്ധനമടിക്കാൻ പണമില്ലാതെ പൊലീസ്

  • 9th March 2022
  • 0 Comments

ഇന്ധന കമ്പനികള്‍ക്ക് നൽകാനുള്ളത് രണ്ടര കോടി. പേരൂർക്കട എസ് എ പി ക്യാമ്പിൽ ഇന്ധന വിതരണം നിർത്തി. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാലാണ് എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വിതരണം നിർത്തിയത്. ഇന്ധന കമ്പനികൾക്ക് വൻ കുടിശിക നൽകാനുള്ളത് കൊണ്ട് പുറത്ത് നിന്നുള്ള കെഎസ്ആര്‍ടിസി പമ്പില്‍ നിന്നും കടമായിട്ടോ, സ്വകാര്യ പമ്പില്‍ നിന്നോ കടമായി ഇന്ധ മടിക്കണമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച പണം കഴിഞ്ഞെന്ന് ഡിജിപി പറഞ്ഞു. കൂടുതല്‍ പണം […]

Kerala News

ഡിജിപിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശത്തിലൂടെ അധ്യാപികയുടെ പണം തട്ടിയ കേസ് ; പ്രതി ഡൽഹിയിൽ അറസ്റ്റിൽ

  • 8th March 2022
  • 0 Comments

ഡിജിപി അനില്‍കാന്ത് ഐപിഎസിന്‍റെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം അയച്ച് അധ്യാപികയുടെ പക്കൽ നിന്നും 14 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ.നൈജീരിയൻ സ്വദേശി റൊമാനസ് ക്ലിബൂസിനെ ദില്ലിയിലെ ഉത്തം നഗറിൽ നിന്നുമാണ് പിടികൂടിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് ഡൽഹിയിലെത്തി പ്രതിയെ പിടികൂടിയത്. ഓണ്‍ലൈന്‍ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ചാണ് അധ്യാപികയില്‍നിന്ന് 14 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തത്. നികുതിയടച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ വ്യാജ വാട്സാപ്പില്‍നിന്ന് അധ്യാപികയ്ക്ക് സന്ദേശം വന്നിരുന്നു. സംശയം […]

Kerala News

നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം

  • 20th January 2022
  • 0 Comments

സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് ഡിജിപി നിർദേശം നൽകി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും സംഘടനാ നേതാക്കളെ കരുതൽ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണുകള്‍ വിശദമായി പരിശോധിക്കണമെന്നും ഡിജിപി നിർദേശിച്ചു. ഡിസംബർ 18 മുതൽ മാസം മൂന്നുവരെ 144 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 41 പ്രതികളെ മാത്രമാണ് പിടികൂടിയത്. ബാക്കി പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം നൽകി . മലപ്പുറത്താണ് […]

Entertainment News

ചുരുളി സിനിമയുടെ പ്രദർശനം തടയണം; ഹർജിയിൽ ഡിജിപിയെ കക്ഷി ചേർത്ത് ഹൈക്കോടതി

  • 7th January 2022
  • 0 Comments

ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേർക്കുകയും സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ചുരുളി പൊതുധാർമികതയ്ക്ക് നിരക്കാത്ത സിനിമയാണെന്നും ചിത്രം ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ ആണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ചുരുളിയെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് എൻ. നാഗേഷ് […]

Kerala News

ലഹരി ഉപയോഗത്തിന് സാധ്യത സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം

  • 27th December 2021
  • 0 Comments

ലഹരി ഉപയോഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഡിജെ പാര്‍ട്ടികളില്‍കര്‍ശന പരിശോധനക്ക് ഡിജിപി നിര്‍ദേശം നല്‍കി. തലസ്ഥാനത്ത് രണ്ട് ഹോട്ടലുകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. പാര്‍ട്ടി നടത്തുന്നെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. രാത്രി 10 ന് ശേഷം ഡി.ജെ പാർട്ടി നടത്താൻ പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൊലീസിന് നൽകണം. പാർട്ടികളിൽ കർശന പരിശോധന നടത്താനും ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി. അതേ സമയം സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന […]

Kerala News

വിദ്വേഷം പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഗ്രൂപ്പ് അഡ്മിന്‍മാരെയും പ്രതിയാക്കും;വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്യണം,നടപടികള്‍ കടുപ്പിച്ച് പൊലീസ്

  • 24th December 2021
  • 0 Comments

ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗങ്ങളിലെയും ക്രിമിനല്‍ ലിസ്റ്റില്‍ പെട്ട ആളുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരം തീരുമാനം. ജില്ലാ അടിസ്ഥാനത്തിൽ തയാറാകുന്ന പട്ടികയിൽ ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുന്‍പ് കേസുകളില്‍ പെട്ടവരുടെയും പേരുവിവരങ്ങളും കേസുകളുടെ വിവരങ്ങളുമാണ് ശേഖരിക്കുന്നത്. കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത് ജാമ്യത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കും.സമീപകാലത്ത് കേരളത്തില്‍ ഉണ്ടായ കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നല്‍കി […]

Kerala News

‘അടുത്ത മൂന്ന് ദിവസം സംസ്ഥാനം കടുത്ത ജാഗ്രതയില്‍;റാലികള്‍ക്കും മൈക്ക് അനൗണ്‍സെമെന്റുകള്‍ക്കും വിലക്ക്;നിരീക്ഷണം ശക്തമാക്കാന്‍ ഡിജിപിയുടെ സര്‍ക്കുലര്‍

  • 20th December 2021
  • 0 Comments

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം റാലികള്‍ക്കും മൈക്ക് അനൗണ്‍സെമെന്റുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി പൊലീസ്.ഡി.ജി.പിയാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലിന്റെ ഭാഗമായാണ് നടപടി.അവധിയില്‍ പോയിരിക്കുന്ന പൊലീസുകാരോട് ഉടന്‍ തന്നെ ഡ്യൂട്ടിയിലേക്ക് തിരിച്ചുവരാനും ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളില്‍ ഉണ്ടാകണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിൽ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അക്രമസംഭവങ്ങളുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡി.ജി.പി ജാഗ്രതാ […]

Kerala News

തുടർച്ചയായി വിമർശനങ്ങൾ;പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി

  • 8th December 2021
  • 0 Comments

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ഡി.ജി.പി അനില്‍കാന്ത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക.പൊലീസ് സേനയ്ക്ക് (എതിരെ തുടർച്ചയായി ഉണ്ടാകുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സ്ത്രീസുരക്ഷ, പോക്സോ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പ്രത്യേകം ചർച്ച ചെയ്യും. രണ്ട് വർഷത്തിന് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് ചേരുന്നത്. മോൻസൺ മാവുങ്കൽ കേസ്, ആലുവയിലെ നിയമ വിദ്യാര്‍ഥിനി മോഫിയ […]

error: Protected Content !!