എ രാജക്ക് താത്കാലികാശ്വാസം; അയോഗ്യത വിധി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ ദേവികുളം മുൻ എംഎൽഎ എ രാജക്ക് താത്കാലികാശ്വാസം.അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. രാജ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി. ഇതോടെ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാനോ അലവൻസും പ്രതിഫലവും വാങ്ങാനോ അവകാശമുണ്ടായിരിക്കില്ല.ജൂലൈയിൽ കേസ് പരിഗണിക്കുന്നത് വരെയാണ് സുപ്രീം കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. വ്യാജരേഖ ചമച്ച വ്യക്തിയെ നിയമസഭയിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ഡി കുമാറിന്‍റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. അതേസമയം, സ്റ്റേ ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് നടക്കും […]