Kerala News

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം, കൂള്‍ബാര്‍ മാനേജര്‍ അറസ്റ്റില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കൂള്‍ബാര്‍ മാനേജറിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പടന്ന സ്വദേശി അഹമ്മദാണ് അറസ്റ്റിലായത്. കേസില്‍ ഇയാള്‍ മൂന്നാം പ്രതിയാണ്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇതോടെ കേസില്‍ മൂന്ന് പേര്‍ പിടിയിലായി. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്ന് പൊലീസ് പറഞ്ഞു. മരിച്ച വിദ്യാര്‍ഥിനി ദേവനന്ദക്ക് ഭക്ഷ്യവിഷബാധ ഏറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

News

ദേവനന്ദയുടെ മരണം അബദ്ധത്തില്‍ പുഴയില്‍ വീണ് തന്നെ;ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നു

അടുത്തിടെ പുഴയില്‍ വീണ മരണപ്പെട്ട ദേവനന്ദ അബദ്ധത്തില്‍ പുഴയില്‍ വീണുതന്നെയാണ് മരിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അ ഇടതു കവിളില്‍ ചെറിയ പാട് വെള്ളത്തില്‍ വീണപ്പോള്‍ സംഭവിച്ചതാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു. മനപൂര്‍വ്വം ക്ഷതമേല്‍പ്പിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന സൂചനയാണ് ഫോറന്‍സിക് സംഘം നല്‍കിയിരുന്നത്. മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തായിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ചെളിയും കുളിക്കടവിലെ ചെളിയും ഒന്നാണോ എന്നതടക്കമുള്ള പരിശോധനകളും ഫോറന്‍സിക് സംഘം നടത്തിയിരുന്നു. അതേ സമയം ദേവനന്ദ […]

error: Protected Content !!