വീണ്ടും അരിക്കൊമ്പൻ; സൂര്യനെല്ലി 92 കോളനിയിൽ വീട് തകർത്തു
ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി 92 കോളനിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ വീട് തകർന്നു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടിയടക്കം മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാൻ നീക്കം നടക്കുന്നതിനിടക്കാണ് വീണ്ടും ആക്രമണം ഉണ്ടായത്. 92 കോളനിയിലെ ലീലയുടെ വീടാണ് തകർത്തത്. വീടിന്റെ അടുക്കളയും മുൻ ഭാഗവും തകർത്ത കൊമ്പൻ അടുക്കളയിലുണ്ടായിരുന്ന അരി തിന്ന ശേഷമാണ് സ്ഥലം വിട്ടതെന്നാണ് വിവരം. കാട്ടാനയെ കണ്ട […]
