ദേശീയപാത വികസനം: കേന്ദ്ര നടപടികള്‍ ദേശീയ താല്‍പര്യത്തിനു വിരുദ്ധം – മന്ത്രി
ദേശീയപാത നാലുവരി ആക്കി വികസിപ്പിക്കുന്ന കാര്യത്തിൽ തികച്ചും അവസരവാദപരവും ദേശീയ താൽപര്യത്തിന് വിരുദ്ധവുമായ രീതിയിലാണ് ദേശീയപാത അതോറിറ്റി പ്രവർത്തിക്കുന്നതെന്ന്പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 48.55 കോടി ചെലവിൽ നവീകരിക്കുന്ന മണ്ണൂർ- ചാലിയം റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നിരന്തരമായി ഇടപെട്ടതിന്റെ ഫലമായി 36 മാസങ്ങൾക്ക് ശേഷമാണ് ദേശീയപാത വികസനത്തിന് കേന്ദ്രം കരാര്‍ നൽകിയത്. 44000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ […]
