Kerala News

തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദ്വീപു മരിച്ചു

  • 7th February 2022
  • 0 Comments

തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ മെന്റല്‍ ദീപു (37) മരിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം.മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ദീപുവിന്റെ തലയില്‍ ബിയര്‍ കുപ്പികള്‍ കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്.വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോത്തന്‍കോട് പൊലീസ് പറയുന്നത്. കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിലാണ് ദീപുവിന് തലയ്ക്കടിയേറ്റത്.

error: Protected Content !!