കോഴിക്കോട് ജില്ലയിൽ കോവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു
കോഴിക്കോട് ജില്ലയില്‍ കൊവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു. ഈമാസം 37 പേരില്‍ രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിയൂര്‍ മേഖലയിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ ഇതിനകം 33 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചോറോടും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചോറോട് 11 പേരിലാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. കുറ്റ്യാടിയില്‍ കഴിഞ്ഞ മാസം ഒരു ഡെങ്കിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് പോസറ്റിവിറ്റി നിരക്ക് […]