Kerala

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം

തിരുവനന്തപുരം∙ സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം. ഡെങ്കിപ്പനി ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കല്ലറ പാങ്കാട് ആർബി വില്ലയിൽ കിരൺ ബാബു (26) ആണ് ശനിയാഴ്ച മരിച്ചത്. ഇതുവരെയായി 36 പേരാണ് ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഒരുമാസത്തിനിടെ വിവിധ സാംക്രമിക രോഗങ്ങൾ ബാധിച്ച് മരിച്ചവരുടെ എണ്ണം 79 ആയി ഉയർന്നു. ഇന്നലെ മാത്രം 12,900 പേരാണ് പനിബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്.

Kerala News

ഡെങ്കിപ്പനി: സംസ്ഥാനത്ത് വിദ്യാർഥിയടക്കം രണ്ടുപേർ മരിച്ചു, ചികിത്സ തേടിയവരുടെ എണ്ണം 2 ലക്ഷം കടന്നു

  • 23rd June 2023
  • 0 Comments

തിരുവനന്തപുരം∙ സംസ്ഥാനത്ത് പനി ബാധിത മരണം ഉയരുന്നു. ഡെങ്കിപ്പനി ബാധിച്ച് തൃശ്ശൂരിൽ ചികിത്സയിലായിരുന്ന 13 കാരനും തിരുവനന്തപുരത്ത് 56 കാരനും മരിച്ചു. ചാഴൂര്‍ സ്വദേശി ധനിഷ് (13), തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയന്‍ (56) എന്നിവരാണു മരിച്ചത്. ഇതോടെ വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഈ മാസം മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 41 ആയി. പനി ബാധിച്ച് ഈ മാസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും […]

Kerala News

ഡെങ്കിപനിയെ നേരിടാൻ ‘ജില്ലയിൽ സീറോ ഈഡിസ് ‘ ക്യാമ്പയിൻ

മെയ് 16 ദേശീയ ഡെങ്കു ദിനമായി ആചരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ സീറോ ഈഡിസ് ‘ ക്യാമ്പയിനു തുടക്കമായി ഇതിന്റെ ഭാഗമായി രോഗത്തെ കുറിച്ചും മുൻകരുതലുകളെയും കുറിച്ച് ആരോഗ്യ വകുപ്പ് ജനങ്ങൾക്കായി നിർദ്ദേശം നൽകി.ഇക്കാര്യം ഹെൽത്ത് ഇൻസ്‌പെക്ടർ വിശദീകരിച്ചു. “ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം” എന്നതാണ് ഇത്തവണത്തെ ഡെങ്കുദിന സന്ദേശം . മാരകമായ കോവിഡ് 19 പകർച്ചവ്യാധിക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ഈ സന്ദർഭത്തിൽ മാരകമായ മറ്റൊരു പകർച്ച വ്യാധിയായ ഡെങ്കിപനിക്കെതിരെയുള്ള പ്രതിരോധ […]

error: Protected Content !!