ആദ്യം 2 വില്ലകൾ,തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച കാപ്പിക്കോ റിസോർട്ട് ഇന്ന് പൊളിച്ചു തുടങ്ങും
തീരദേശ പരിപാലന ചട്ടം ല൦ഘിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കാൻ നടപടി ആരംഭിച്ചു.പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠന റിപ്പോർട്ട് കളക്ടർക്ക് നൽകി. മുൻകരുതലുകൾ സ്വീകരിച്ചാണ് പൊളിക്കൽ നടപടികൾ.. റിസോർട്ട് ഉടമകളാണ് പൊളിക്കലിന്റെ ചെലവ് വഹിക്കുന്നത്. പൊളിച്ച സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഉടമകൾ കരാർ നൽകിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ കായലിലേക്ക് വീണ് മലിനീകരണം പാടില്ലെന്നു നിർദേശമുണ്ട്,2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വി. ആർ കൃഷ്ണതേജയടക്കമുള്ള അധികൃതർ കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ച് സർക്കാർ […]

