ഡെൽറ്റ പ്ലസ് വകഭേദം; തമിഴ്നാട്ടിൽ ഒരാൾ മരിച്ചു
തമിഴ്നാട്ടിൽ കോവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാൾ മരിച്ചു. ഇതാദ്യമായാണ് തമിഴ്നാട്ടിൽ ഡെൽറ്റ പ്ലസ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. മധുരയിലാണ് മരണം റിപ്പോർട്ട് ചെയ്തതെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥർ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ സ്രവം വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഡെൽറ്റ പ്ലസ് ബാധിച്ചുവെന്ന് കണ്ടെത്തിയത്. ഇയാളുമായി ബന്ധപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന മൂന്ന് രോഗികളിൽ രണ്ട് പേർ രോഗമുക്തി നേടിയെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി […]