ഡൽഹിയിൽ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച് പത്തൊമ്പത്കാരൻ; പ്രതിയെ പിടികൂടി പോലീസ്
ഡൽഹിയിലെ 12 വയസുകാരിയെ പീഡിപ്പിച്ച 19 കാരൻ അറസ്റ്റിൽ. കഴിഞ്ഞ ബുധനാഴ്ച മയൂർ വിഹാർ ഏരിയയിലാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. പ്രതിയെ ഉത്തർപ്രദേശിൽ നിന്നാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം കുടുംബം അറിയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ കാര്യം ആശുപത്രിയി ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് സംഘം എൽബിഎസ് ആശുപത്രിയിൽ എത്തിയത്. ഗ്രാമവാസിയായ യുവാവാണ് മകളെ പീഡിപ്പിച്ചതെന്ന് ഇരയുടെ പിതാവ് ആരോപിച്ചു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത […]
