National News

ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം; . യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു

  • 29th January 2024
  • 0 Comments

വസീറാബാദിലെ ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം. യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തി നശിച്ചു.ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമില്ല. പുലർച്ചെ പന്ത്രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. വിവരം ലഭിച്ചയുടൻ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. എന്നാൽ തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കേണ്ടി വന്നു. പുലർച്ചെ നാലരയോടെയാണ് തീ നിയന്ത്രണവിധേയമായത്. തീപിടിത്തത്തിൽ ഏകദേശം 200 നാലുചക്ര വാഹനങ്ങളും 250 […]

National News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി ശൈത്യ തരംഗം; ഡൽഹിയിൽ 30-ഓളം വിമാനങ്ങളും തീവണ്ടികളും വൈകി

  • 16th January 2024
  • 0 Comments

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനങ്ങളും ട്രെയിനുകളും വൈകി.ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐ‌ജി‌ഐ) വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട 30 ഓളം വിമാനങ്ങൾ വൈകുകയും 17 വിമാനങ്ങൾ മോശം കാലാവസ്ഥയെത്തുടർന്ന് റദ്ദാക്കുകയും ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു.രാവിലെ 8.40 ന് പുറപ്പെടേണ്ട വിമാനം 10.40 ലേക്ക് പുനഃക്രമീകരിച്ചു. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും നിലവിൽ സാധാരണമാണെന്നും […]

National

ഉത്തരേന്ത്യയില്‍ അതിശൈത്യം; വിമാന- ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു

  • 15th January 2024
  • 0 Comments

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നും വിമാന- ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനങ്ങളില്‍ ചിലത് റദ്ദാക്കുകയും മറ്റു ചിലത് വൈകുകയും ചെയ്തു. ഏഴു ഡിഗ്രി സെല്‍സിയസ് ആണ് ഡല്‍ഹിയില്‍ പുലര്‍ച്ചെ അനുഭവപ്പെട്ട ശരാശരി താപനില. യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളെ സംബന്ധിച്ച് ഉറപ്പുവരുത്താന്‍ ഡല്‍ഹി വിമാനത്താവളം മാര്‍ഗ്ഗനിര്‍ദേശം നല്‍കി. ട്രെയിന്‍ ഗതാഗതത്തെയും മൂടല്‍ മഞ്ഞ് ബാധിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞിന് ഒമ്പതുമണിക്ക് ശേഷം കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും താപനില താഴ്ന്നു തന്നെ നില്‍ക്കുകയാണ്. 3 മുതല്‍ […]

National

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ വൈകുന്നു

  • 26th December 2023
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.അന്തരീക്ഷ താപനില താഴ്ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട മൂടല്‍മഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.

National News

ഡല്‍ഹിയിലെ വായു ഗുണനിലവാരം മോശമായി തുടരുന്നു; ദീപാവലി ആഘോഷങ്ങളിൽ ആശങ്ക

  • 12th November 2023
  • 0 Comments

ഡൽഹിയിൽ വായു ഗുണ നിലവാരം മോശമായി തുടരുന്ന സാഹചര്യത്തിൽ ദീപാവലി ആഘോഷങ്ങളില്‍ ആശങ്കയിലാണ് സർക്കാർ. മഴയെ തുടര്‍ന്ന് മെച്ചപ്പെട്ട വായു ഗുണനിലവാരം ദീപാവലിക്ക് ശേഷം വളരെ മോശം അവസ്ഥയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.നിലവില്‍ വായു ഗുണനിലവാര സൂചിക 300ല്‍ താഴെയാണ് രേഖപ്പെടുത്തിയത്. ഈ പശ്ചാത്തലത്തില്‍ ഒറ്റ, ഇരട്ട അക്ക ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത് നീട്ടി വയ്ക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.ദീപാവലിക്ക് ശേഷം സ്ഥിതി വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലേക്ക് […]

National News

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിലെന്ന് റിപ്പോർട്ടുകൾ

  • 24th October 2023
  • 0 Comments

ഡൽഹിയിൽ ശൈത്യകാലം ആരംഭിച്ചതോടെ അന്തരീക്ഷ മലിനീകരണം രൂക്ഷം. വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിൽ എത്തിയെന്ന് റിപ്പോർട്ടുകള്‍. 266 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക.പൊതു ഇടങ്ങളിൽ വാട്ടർ സ്പ്രേ ഉപയോഗിക്കാൻ ഡൽഹി സർക്കാർ നിർദേശം നൽകി. എട്ടിടങ്ങളെ കൂടി പുതുതായി വായു മലിനീകരണ ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെടുത്തി. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.പഞ്ചാബ്, ഹിമാൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുന്നതിനാൽ സ്ഥിതി ഇനിയും വഷളാകാനാണ് സാധ്യത.വായു […]

National News

ഡൽഹിയിൽ ആൾക്കൂട്ട കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അടിച്ച് കൊന്നു

  • 27th September 2023
  • 0 Comments

ഡൽഹിയിൽ ആൾക്കൂട്ട കൊലപാതകം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മോഷണം കുറ്റം ആരോപിച്ച് മർദിച്ച് കൊന്നു. ഇസ്സർ അഹമ്മദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.വടക്ക് കിഴക്കൻ ഡൽഹിയിലെ സുന്ദർ നഗരിയിലാണ് സംഭവം. ഇരുമ്പ് തൂണിൽ കെട്ടിയിട്ട് യുവാവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടയിൽ കുഴഞ്ഞുവീണ യുവാവ് തന്നെ മർദിക്കരുതെന്ന് ആവശ്യപ്പെടുന്ന ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്.യുവാവിന്റെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National News

വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം; ഡൽഹിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

  • 17th September 2023
  • 0 Comments

ഡൽഹിയിൽ വാഹനം പാർക്ക് ചെയുന്നതിനെത്തുടർന്നുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ചായിരുന്നു ക്രൂര കൊലപാതകം. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അരവിന്ദ് മണ്ഡൽ എന്നയാളാണ് കൊല്ലപ്പെട്ടത്. മകൻ ആകാശിനെ സ്കൂളിൽ നിന്ന് വിളിച്ച ശേഷം മടങ്ങുന്നതിനിടെ, മനോജ് ഹാൽദർ എന്നയാളുമായി അരവിന്ദ് മണ്ഡൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വൈകുന്നേരത്തോടെ പ്രശ്നം ഒത്തുതീർപ്പായതോടെ അരവിന്ദ് വീട്ടിലേക്ക് മടങ്ങി. എന്നാൽ രാത്രി ഒമ്പതരയോടെ മൂന്ന് ബൈക്കുകളിലെത്തിയ അക്രമിസംഘം വീടിനുള്ളിൽ […]

National News

തുടർച്ചയായ ലൈംഗിക അതിക്രമം, വീഡിയോ കാണിച്ച് ഭീഷണി; അധ്യാപകനെ കഴുത്തറുത്ത് കൊന്ന വിദ്യാർത്ഥി പിടിയിൽ

  • 3rd September 2023
  • 0 Comments

ട്യൂഷ്യൻ അധ്യാപകനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി അറസ്റ്റിൽ. 28 കാരനായ അധ്യാപകനിൽ നിന്നുള്ള ലൈംഗികാതിക്രമം സഹിക്കവയ്യാതെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ദക്ഷിണ ഡൽഹിയിലെ ഓഖ്ല പ്രദേശത്തുള്ള റെസിഡൻഷ്യൽ ഏരിയയായ ജാമിയ നഗറിലാണ് സംഭവം നടന്നത് . സക്കീർ നഗർ സ്വദേശിയായ വസീമിനെ ഓഗസ്റ്റ് 30 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കുറച്ചു കാലമായി ഒഴിഞ്ഞു കിടക്കുകയായിരുന്ന വസീമിന്റെ പിതാവിന്റെ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. […]

National News

ദില്ലിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം പൊലീസ് അടപ്പിച്ചു;നടപടി ‘ജി20 ക്കെതിരെ വി20 സംഘടിച്ചതിന്

  • 19th August 2023
  • 0 Comments

ഡൽഹിയിലെ സിപിഐഎം ഓഫീസായ സുർജിത് ഭവനിൽ ജി 20 ക്കെതിരായി സംഘടിപ്പിക്കുന്ന വി ട്വന്റി എന്ന പരിപാടി പൊലീസ് തടഞ്ഞു.പരിപാടിക്ക് മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.ഇന്നലെയാരംഭിച്ച പരിപാടി തങ്ങളുടെ ഓഫീസിനുള്ളിൽ നടത്തുന്നതാണെന്നും പരിപാടിക്ക് അനുമതിയുടെ അവശ്യമില്ലെന്നുമാണ് സിപിഎം പ്രതിനിധികൾ പറയുന്നത്. പരിപാടിയിൽ ഇന്നലെ സിപിഎം നേതാവ് ബൃന്ദ കാരാട്ടും കോൺഗ്രസ് നേതാവ് ജയറാം രമേശും പോലെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു.വിഷയുമായി ബന്ധപ്പെട്ട് ഡിസിപി യെ കാണുമെന്നും സിപിഐഎം പ്രധിനിധികൾ കൂട്ടിചേർത്തു.അതേസമയം പൊലീസ് നടപടിയെ കോൺഗ്രസ് നേതാവ് […]

error: Protected Content !!