യോഗി ഡൽഹിയിൽ; രാംനാഥ് കോവിന്ദുമായും നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഡൽഹി സന്ദർശനം തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെയാണ് ആദിത്യനാഥ് രാജ്യതലസ്ഥാനത്തെത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും യുപിയുടെ പുതിയ പദ്ധതികൾ ചർച്ച ചെയ്തു. കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ എന്നിവരുമായും യോഗി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ രൂപീകരണവും സംസ്ഥാനത്തെ പുതിയ മന്ത്രിസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. […]
