മഹാശ്വേതാ ദേവിയുടേയും ദളിത് എഴുത്തുകാരുടേയും രചനകള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്ത് ഡല്‍ഹി യൂണിവേഴ്സിറ്റി
പ്രമുഖ ബംഗാളി സാഹിത്യകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉള്‍പ്പെടെ രണ്ട് ദളിത് എഴുത്തുകാരുടെ രചനകള്‍ ഇംഗ്ലീഷ് സിലബസില്‍ നിന്ന് നീക്കം ചെയ്ത് ഡല്‍ഹി സര്‍വകലാശാലയുടെ മേല്‍നോട്ട സമിതി.. വിവിധ ഭാഗങ്ങളില്‍ നിന്ന് മേല്‍നോട്ട സമിതിയുടെ നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഡല്‍ഹി യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിലെ 15 അംഗങ്ങള്‍ മേല്‍നോട്ട സമിതിയുടെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്. അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍വെച്ചാണ് 15 അംഗങ്ങളും മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. ദളിത് എഴുത്തുകാരായ ബാമയുടെയും സുകര്‍ത്താരിണിയുടെയും […]
