ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുൽ ഗാന്ധിയുടെ അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍
ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളുടെ ചിത്രം ദേശീയ ബാലാവകാശ സംരക്ഷണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം രാഹുൽ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍. രാഹുലിന്റെ ട്വീറ്റ് പെൺകുട്ടിയെ തിരിച്ചറിയാൻ കാരണമാകുമെന്നും അത് നീക്കം ചെയ്യണമെന്നും കാണിച്ച് ബാലാവകാശ സംരക്ഷണ വകുപ്പ് ആഗസ്റ്റ് 4 ന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. അക്കൗണ്ടിനെതിരെ നടപടിയെടുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നിലവില്‍ രാഹുലിന്റെ ട്വിറ്ററില്‍ ആ ചിത്രം കാണാന്‍ സാധിക്കുന്നില്ല. നോ ലോങര്‍ അവയ്‌ലെബിള്‍ […]