ഡൽഹിയിൽ മയക്ക് മരുന്ന് വേട്ട; 60 കോടിയുടെ മെത്താക്വലോണുമായി അന്താരാഷ്ട്ര മാഫിയ പിടിയിൽ
ഡൽഹിയിൽ വൻ മയക്ക് മരുന്ന് വേട്ട. 60 കോടി രൂപയുടെ 14.5 കിലോ മെത്താക്വലോണുമായി മൂന്ന് ആഫ്രിക്കന്‍ പൗരന്മാരാണ് അറസ്റ്റിലായത്.ഡൽഹി പോലീസിന്റെ പ്രത്യേക പരിശോധനയിലാണ് മയക്ക് മരുന്ന് മാഫിയയെ പിടികൂടിയത്. ഗ്രെറ്റർ നോയിഡയിലെ താമസക്കാരായ പ്രതികൾ രാജ്യത്തുടനീളം നിരോധിത മയക്കുമരുന്ന് വിതരണം ചെയ്യുന്ന വലിയ ശൃംഖലയാണെന്ന് പൊലീസ് പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലെ കോളനിയിലെ ഒരു വീട്ടിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയതെന്ന് സ്‌പെഷല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് പറഞ്ഞു.