കലാപങ്ങളിലൂടെ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ മതനിരപേക്ഷ റാലി സംഘടിപ്പിക്കാന്‍ സി.പി.ഐ (എം)
കലാപങ്ങളിലൂടെ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ മതനിരപേക്ഷ റാലി സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഗുജറാത്ത് വംശഹത്യയ്ക്ക് സമാനമായ രീതിയിലാണ് രാജ്യത്തിന്റെ തലസ്ഥാനത്തും ആക്രമണം അരങ്ങേറുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദില്ലി പോലീസ് കാഴ്ച്ചക്കാരാവുകയോ, അക്രമികള്‍ക്കൊപ്പം ചേരുകയോ ഉണ്ടായെന്ന പരാതി വ്യാപകമാണ്. മുഖം നോക്കാതെ അക്രമം അടിച്ചമര്‍ത്തുകയെന്നതാണ് പോലീസില്‍ നിന്നും മറ്റ് ഭരണ സംവിധാനങ്ങളില്‍ നിന്നും രാജ്യവും ജനങ്ങളും പ്രതിക്ഷിക്കുന്നത്. ഇത്തരം സാഹചര്യം ആഗ്രഹിക്കുന്ന ഭീകരവാദ പ്രസ്ഥാനങ്ങളും മതമൗലികവാദികളും നാട്ടിലുണ്ടെന്ന കാര്യവും ഗൗരവമാണ്. വര്‍ഗ്ഗീയാഗ്‌നി ആളികത്തിക്കാതിരിക്കാനും സമാധാന […]