National News

ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് ജിഎസ്ടി; ഭരണഘടനാ വിരുദ്ധമെന്ന് ദില്ലി ഹൈക്കോടതി

ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ദില്ലി ഹൈക്കോടതി. സ്വകാര്യ ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ക്കുള്ള ജിഎസ്ടിക്കെതിരെ വെള്ളിയാഴ്ചയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. അമേരിക്കയില്‍ പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയിഡിനോടാണ് രാജ്യത്തെ സാഹചര്യം കോടതി താരതമ്യം ചെയ്തത്. രാജ്യത്ത് എല്ലാ പൌരന്മാരും നേരിടുന്നത് ഒരു ജോര്‍ജ് ഫ്ലോയിഡ് സാഹചര്യമാണ്. കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ ശ്വസിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് രാജ്യമുള്ളത്. ജസ്റ്റിസ് രാജീവ് ഷാക്ക്ദേര്‍, ജസ്റ്റിസ് തല്‍വാന്ത് എന്നിവരുടെ […]

രാജ്യത്ത് ആവശ്യത്തിന് വാക്സിൻ ഇല്ലാതെ പിന്നെന്തിന് വാക്സിൻ എടുക്കൂ എന്ന ഡയലർ ടോൺ; ഡൽഹി ഹൈക്കോടതി

രാജ്യത്ത് ആവശ്യത്തിനു വാക്സിൻ ഇല്ലാതെ വാക്സിനെടുക്കൂ എന്ന ഡയലർ ടോൺ കേൾപ്പിക്കുന്നത് അരോചകമെന്ന് ഡൽഹി ഹൈക്കോടതി. ആവശ്യത്തിനു വാക്സിൻ ഇല്ലാഞ്ഞിട്ടും ഇത്തരത്തിൽ സന്ദേശം നൽകുന്നത് എത്ര കാലം തുടരും? വാക്സിൽ ഇല്ലാഞ്ഞിട്ടും നിങ്ങൾ പറയുന്നു, വാക്സിനെടുക്കാൻ. വാക്സിൻ ഇല്ലാതിരിക്കുമ്പോൾ ഇതെങ്ങനെയാണ് സാധിക്കുക? ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു. പണം ഈടാക്കിയിട്ടാണെങ്കിലും എല്ലാവർക്കും വാക്സിൻ നൽകണം. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപോലെയുള്ള സന്ദേശം കേൾപ്പിക്കുന്നതിനു പകരം പല സന്ദേശങ്ങൾ തയ്യാറാക്കി അവ […]

National News

ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം ; കേന്ദ്രസര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി

  • 29th April 2021
  • 0 Comments

ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ ദല്‍ഹിയ്ക്ക് കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യപ്പെട്ടതില്‍ കൂടുതല്‍ അളവ് ഓക്‌സിജന്‍ കേന്ദ്രം അനുവദിച്ചെന്നും എന്നാല്‍ തങ്ങള്‍ക്ക് മാത്രം ആവശ്യപ്പെട്ടത് പോലും അനുവദിച്ചില്ലെന്നും ദല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ‘എന്തുകൊണ്ടാണ് മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും അവര്‍ ആവശ്യപ്പെട്ടതില്‍ കൂടുതല്‍ ഓക്‌സിജന്‍ നല്‍കിയത്? ദല്‍ഹിയ്ക്ക് എന്തുകൊണ്ടാണ് ചോദിച്ചത് പോലും നല്‍കാത്തത്?,’ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. സംഭവത്തില്‍ കോടതി കേന്ദ്രത്തോട് വിശദീകരണം […]

National News

രാജ്യത്ത് കോവിഡ് തരംഗമല്ല സുനാമി; ദില്ലി ഹൈക്കോടതി

  • 24th April 2021
  • 0 Comments

രാജ്യത്തേത് കൊവിഡ് തരംഗമല്ല സുനാമിയാണെന്ന് ദില്ലി ഹൈക്കോടതി. മരണനിരക്ക് കുറയ്ക്കാനുള്ള ഇടപെടലുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയേ മതിയാവൂയെന്നും കോടതി നിർദ്ദേശിച്ചു. കോടതികള്‍ നിരന്തരം ഇടപെട്ടിട്ടും രാജ്യത്തെ ഓക്സിജന്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. ദില്ലിയടക്കം ഉത്തരേന്ത്യയിലെ പലയിടങ്ങളിലും വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച ഹര്‍ജി ഇന്നും പരിഗണിച്ച ദില്ലി ഹൈക്കോടതി ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനും ദില്ലി സര്‍ക്കാരിനും ഒളിച്ചോടാനാവില്ലെന്ന് വ്യക്തമാക്കി. അതേസമയം, ഓക്സിജൻ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത […]

National News

ഒറ്റയ്ക്കാണെങ്കിലും കാറില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധം; ഡല്‍ഹി ഹൈക്കോടതി

  • 7th April 2021
  • 0 Comments

ഒറ്റയ്ക്ക് കാറില്‍ യാത്ര ചെയ്യുകയാണ് എങ്കിലും മാസ്‌ക് നിര്‍ബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. കാര്‍ പൊതുസ്ഥലമായാണ് പരിഗണിക്കുന്നത് എന്നും കോടതി വ്യക്തമാക്കി. കാറില്‍ ഒറ്റയ്ക്കാണ് എങ്കിലും മാസ്‌ക് ധരിക്കുന്നതിന് എന്തിനാണ് എതിര്‍പ്പ്. അത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്’ – എന്നാണ് ജഡ്ജ് പറഞ്ഞത്.ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റേതാണ് ഉത്തരവ്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.

‘പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഇഷ്ടമുള്ളവരോടൊപ്പം ആഗ്രഹിക്കുന്നയിടത്ത് താമസിക്കാം’; ഡല്‍ഹി ഹൈക്കോടതി

  • 26th November 2020
  • 0 Comments

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് ഇഷ്ടമുള്ളയാളോടൊപ്പം ആഗ്രഹിക്കുന്നിടത്ത് താമസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരുപതുകാരിയെ കാണാതായെന്ന് കാണിച്ച് വീട്ടുകാര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ വിപിന്‍ സാങ്വി, രജനീഷ് ഭട്‌നാഗര്‍ എന്നിവരുടേതാണ് ഉത്തരവ്. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിന്റെ പരാതി തള്ളിയ കോടതി ഇരുപതുകാരിയെ ഭര്‍ത്താവിനൊപ്പം വിടുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി യുവതിയുമായി സംസാരിച്ചത്. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും വിവാഹിതയായതെന്നും യുവതി കോടതിയില്‍ ബോധിപ്പിച്ചു. നിയമം കയ്യിലെടുക്കാനോ, ദമ്പതിമാരെ ഭീഷണിപ്പെടുത്താനോ സുലേഖയുടെ […]

error: Protected Content !!