National News

മുന്നറിയിപ്പില്ലാതെ അകൗണ്ടുകൾ റദ്ദാക്കിയാല്‍ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ നടപടി; കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ

  • 31st March 2022
  • 0 Comments

യാതൊരു മുന്നറിയിപ്പുമില്ലാതെ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ റദ്ദാക്കിയാല്‍ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഒരാളുടെ അക്കൗണ്ടില്‍ നിന്നും നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ മാത്രമേ സോഷ്യൽ മീഡിയ കമ്പനികൾക്ക് അവകാശമുള്ളൂ അക്കൗണ്ട് തന്നെ നീക്കം ചെയ്യുന്ന നിലപാട് തെറ്റാണെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. അതേസമയം ഒരു ഉപയോക്താവിന്റെ ഭൂരിഭാഗം ഉള്ളടക്കവും നിയമവിരുദ്ധമാണെങ്കില്‍, അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തലാക്കാനുള്ള അങ്ങേയറ്റത്തെ നടപടി സ്വീകരിക്കാമെന്നും കേന്ദ്രം വിശദമാക്കി. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ തന്നെ പൂട്ടിയതുമായി […]

National News

കാറിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധം; സര്‍ക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി

  • 2nd February 2022
  • 0 Comments

കാറിൽ സഞ്ചരിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി.ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയോട് ജസ്റ്റിസുമാരായ വിപിന്‍ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. എന്തുകൊണ്ടാണ് പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും മാറിയ സാഹചര്യത്തില്‍ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്നും കോടതി ചോദിച്ചു. എന്തുകൊണ്ടാണ് ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നത് ? യഥാര്‍ത്ഥത്തില്‍ അത് അസംബന്ധമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്, നിങ്ങള്‍ മാസ്‌ക് […]

National News

ലൈംഗിക തൊഴിലാളിക്ക് ‘നോ’ പറയാന്‍ അവകാശമുണ്ട്;വിവാഹിതരായ സ്ത്രീകള്‍ക്ക് ഈ അവകാശം എങ്ങനെ നിഷേധിക്കാന്‍ കഴിയും

  • 14th January 2022
  • 0 Comments

സമ്മതത്തോട് കൂടിയല്ലാതെയുള്ള ലൈംഗിക ബന്ധത്തിനെതിരെ നോ പറയാൻ എല്ലാ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതിവിവാഹിതരായ സ്ത്രീകള്‍ക്ക് ഈ അവകാശം എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്നും ഡല്‍ഹി ഹൈക്കോടതി ചോദിച്ചു.ലൈംഗിക തൊഴിലാളികൾക്ക് പോലും ബന്ധത്തിന് താൽപ്പര്യമില്ലെന്ന് പറയാൻ അവകാശമുണ്ട്. അതുപോലെ തന്നെ ലൈംഗികബന്ധത്തിന് സമ്മതമല്ലെന്ന് ഭർത്താവിനോട് പറയാൻ ഭാര്യയ്ക്കും അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് രാജീവ് ശക്ധർ പറഞ്ഞു.വൈവാഹിക ബാലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സംബന്ധിച്ച കേസുകൾ പരിഗണിക്കവെയാണ് കോടതിയുടെ ഭാഗത്ത് നിന്നും നിർണായക പ്രസ്താവനയുണ്ടായത്.ബലം പ്രയോഗത്തിലൂടെ […]

National News

ഭ്രൂണഹത്യ; ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ മാതാവിന് തീരുമാനമെടുക്കാം; ഡൽഹി ഹൈക്കോടതി

  • 5th January 2022
  • 0 Comments

ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ ഭ്രൂണഹത്യ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മാതാവിന് അവകാശമുണ്ടെന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയ 28 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ 33കാരിക്ക് അനുമതി നൽകിക്കൊണ്ട് ഡൽഹി ഹൈക്കോടതി. ജ സ്റ്റിസ് ജ്യോതി സിങാണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത് . ഗർഭസ്ഥശിശുവിന് ഒന്നിലേറെ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനാൽ അതുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിക്കാനുള്ള മാതാവിൻ്റെ അവകാശം നിഷേധിക്കാനാവില്ല ജ സ്റ്റിസ് ജ്യോതി സിങ് പറഞ്ഞു. പ്രത്യുത്പാദന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും […]

National News

എയർ ഇന്ത്യ നഷ്ടത്തിൽ; കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ

  • 4th January 2022
  • 0 Comments

പ്രതിദിനം 20 കോടിയുടെ നഷ്ടമാണ് എയർ ഇന്ത്യക്ക് ഉള്ളതെന്നും സർക്കാരിന് കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്നും കൂടുതൽ പൊതു പണം പാഴാക്കുന്നത് അനുവദിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിൽ. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്ര വിശദീകരണം. തലേസ് പ്രൈവറ്റ് ലിമിറ്റഡ് പൂർണമായും ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും എയർ ഏഷ്യയുമായി ബന്ധമില്ലെന്നും നിക്ഷേപം വിറ്റഴിക്കുന്നത് നയപരമായ തീരുമാനമാണെന്നും കനത്ത നഷ്ടം കാരണം 2017ലാണ് […]

National News

വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ ആളുകള്‍ക്ക് നല്ലത് മറ്റെന്തെങ്കിലും വായിക്കാം; സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

  • 25th November 2021
  • 0 Comments

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകം നിരോധിക്കണമെന്ന ഹരജി തള്ളി ഡല്‍ഹി ഹൈക്കോടതി. വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ ആളുകള്‍ക്ക് നല്ലത് മറ്റെന്തെങ്കിലും വായിക്കാമെന്നും കോടതി പറഞ്ഞു. ‘എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് വാങ്ങുകയോ വായിക്കുകയോ ചെയ്യരുതെന്ന് ആളുകളോട് ആവശ്യപ്പെടാത്തത്? പുസ്തകം മോശമായി എഴുതിയതാണെന്നും അത് വായിക്കരുതെന്നും എല്ലാവരോടും പറയുക. വികാരങ്ങള്‍ വ്രണപ്പെട്ടാല്‍ അവര്‍ക്ക് നല്ലത് മറ്റെന്തെങ്കിലും വായിക്കാം,’ കോടതി ഹരജിക്കാരനോട് പറഞ്ഞു. സല്‍മാന്‍ ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്’ എന്ന പുസ്തകം വികാരം […]

National News

‘ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചു കഴിഞ്ഞു’ ; തന്നെക്കുറിച്ചുള്ള മുന്‍കാലവാര്‍ത്തകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് റിയാലിറ്റി ഷോ താരം

  • 24th July 2021
  • 0 Comments

തന്നെ കുറിച്ചുള്ള മുന്‍കാലങ്ങളിലെ വാര്‍ത്തകളും, ലേഖനങ്ങളും, വീഡിയോകളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനും ഗൂഗിളിനും നിര്‍ദ്ദേശം നല്‍കണം എന്ന ആവശ്യവുമായി ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ച് പ്രശസ്ത റിയാലിറ്റി ഷോ താരം അശുതോഷ് കൗശിക്. റോഡീസ് 5.0, ബിഗ് ബോസ് (2008) എന്നീ ഷോകളിലെ വിജയിയായ കൗശിക് താന്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചുവെന്നും എന്നാല്‍ തന്നെ കുറിച്ചുള്ള പോസ്റ്റുകളും, വീഡിയോകളും മാനസികമായി ഇപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കോടതിയെ അറിയിച്ചു. 2009 ലെ മദ്യപിച്ച് വാഹനമോടിച്ചുവെന്ന കേസിനെ […]

National News

പരീക്ഷണം ഇല്ലാതെ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് ആപത്ത് ; ഡൽഹി ഹൈക്കോടതി

  • 16th July 2021
  • 0 Comments

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് ആപത്തെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ധൃതിയുടെ ആവശ്യമില്ല. കുട്ടികളിലുള്ള വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികളിലുള്ള കോവിഡ് വാക്‌സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വാക്‌സിന് വിദഗ്ധ സമിതി അനുമതി നല്‍കിയ ശേഷം കുട്ടികളില്‍ വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് നയത്തിന് രൂപം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ ധരിപ്പിച്ചു. അതിനിടെയാണ് ഡല്‍ഹി ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്. കുട്ടികളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് […]

National News

ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യം; ഡൽഹി ഹൈക്കോടതി

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. മീണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ […]

National News

പുതിയ സ്വകാര്യതാ നയം ഉടനെയില്ല; അംഗീകരിക്കാത്തവർക്ക് ലഭ്യത തടയില്ല; വാട്സ്ആപ്പ്

പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ സ്വമേധയാ നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ല. നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ വാട്‌സ്ആപ്പ് അറിയിച്ചു. സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷന്‍ കമ്മീഷന്‍ നേരത്തെ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിക്കളയുകയും ചെയ്തിരുന്നു. തുടർന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് […]

error: Protected Content !!