അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്ത നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി
ന്യൂസ് ക്ലിക്ക് പോര്‍ട്ടല്‍ സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയും സ്ഥാപനത്തിലെ എച്ച്.ആര്. മേധാവി അമിത് ചക്രബര്‍ത്തിയും തങ്ങളുടെ അറസ്റ്റും പോലീസ് കസ്റ്റഡിയും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിചൈന അനുകൂല പ്രചാരണത്തിനായി ന്യൂസ് ക്ലിക്ക് സംഭാവന സ്വീകരിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും യു.എ.പി.എ. ചുമത്തപ്പെട്ട് ഒക്ടോബര്‍ മൂന്നിന് അറസ്റ്റിലായത്. പ്രബീറും അമിത്തും സമര്‍പ്പിച്ച ഹര്‍ജികളില്‍ പ്രാധാന്യമൊന്നും കണ്ടെത്താനായില്ലെന്നും അതിനാല്‍ തള്ളുകയാണെന്നും ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല വ്യക്തമാക്കി. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇരുവരുമുള്ളത്. അറസ്റ്റും റിമാന്‍ഡും നിലനില്‍ക്കില്ലെന്നായിരുന്നു […]
