ശ്രദ്ധയുടെ അറുത്തുമാറ്റിയ തല ഫ്രിഡ്ജില്‍ പ്രത്യേകം സൂക്ഷിച്ചു; 35 കഷണമാക്കിയത് ക്രൈം ത്രില്ലർ കണ്ട്,ഗൂഗിളിലും തിരഞ്ഞു
ഡൽഹിയിൽ കാമുകിയെ കൊന്ന് 35 കഷ്ണമാക്കി 18 ഇടത്ത് ഉപേക്ഷിച്ച കേസിൽ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാനുള്ള മാർഗങ്ങൾ അഫ്താബ് ഗൂഗിളിലും സെർച്ച് ചെയ്തതയാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രക്തക്കറ നീക്കം ചെയ്യാനുള്ള മാർഗങ്ങളും മനുഷ്യശരീരത്തിന്റെ ഘടനയെ കുറിച്ചുമെല്ലാം ഇയാൾ ഗൂഗിൾ തിരഞ്ഞിട്ടുണ്ട്.മുറിയില്‍നിന്ന് രക്തക്കറ ഒഴിവാക്കുന്നത് എങ്ങനെയാണെന്നും എങ്ങനെയാണ് തറ വൃത്തിയാക്കേണ്ടതെന്നുമെല്ലാം ഗൂഗിളില്‍നിന്ന് മനസിലാക്കി. ഇതിനുശേഷം രാസവസ്തുക്കള്‍ ഉപയോഗിച്ച് തറയെല്ലാം വൃത്തിയാക്കി. തുടര്‍ന്നാണ് സമീപത്തെ കടയില്‍നിന്ന് ഫ്രിഡ്ജ് വാങ്ങി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഇതില്‍ സൂക്ഷിച്ചത്. […]
