ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ നിരോധിച്ച് ദില്ലി സർക്കാർ
ഒമിക്രോൺ കേസ് വർധനയുടെ പശ്ചാത്തലത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ദില്ലി സർക്കാർ. എല്ലാതരത്തിലുള്ള സാംസ്കാരിക പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി ഡൽഹി ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് പുറത്തിറക്കി ദില്ലിയിൽ സാമൂഹിക/രാഷ്ട്രീയ/സാംസ്കാരിക/മത/ഉത്സവ സംബന്ധമായ എല്ലാ ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട് .ഡൽഹിയിലെ എൻസിടിയിൽ ക്രിസ്മസ് അല്ലെങ്കിൽ ന്യൂ ഇയർ ആഘോഷിക്കുന്നതിനായി സാംസ്കാരിക പരിപാടികൾ/സമ്മേളനങ്ങൾ എന്നിവ നടക്കുന്നില്ലെന്ന് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളും ഡിസിപിമാരും ഉറപ്പാക്കണമെന്നും ഡിഡിഎംഎ ഉത്തരവിൽ പറയുന്നു. ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുവെന്നും ഉറപ്പാക്കാൻ എൻഫോഴ്‌സ്‌മെന്റ് മെഷിനറി കർശനമാക്കാൻ […]
