National News

വായു മലിനീകരണം രൂക്ഷം;ഡൽഹിയിൽ പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും

  • 4th November 2022
  • 0 Comments

ഡൽഹിയിൽ വായു മലീനികരണത്തെ തുടര്‍ന്ന് പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും.അഞ്ചാം ക്ലാസിന് മുകളിൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും.കായിക മൽസരങ്ങൾ അനുവദിക്കില്ല.പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനായിട്ടാകും നടത്തുക. അഞ്ചാം ക്ലാസ് മുതല്‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും വാഹനങ്ങള്‍ക്ക് ക്രമീകരണം നടത്തുന്ന കാര്യങ്ങള്‍ ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ പലയിടങ്ങളിലും വായുഗുണനിലവാര സൂചിക 500ലധികമായ സാഹചര്യത്തിലാണ് നടപടി.ഉത്തർപ്രദേശ് ദില്ലി അതിർത്തിയിലെ ഗൗതം ബുദ്ധനഗർ ജില്ലയിൽ സ്കൂളുകൾ നവംബർ 8 […]

National News

ദില്ലി വായുമലിനീകരണം; മലിനമായ വായു കൂടുതലും വരുന്നത് പാക്കിസ്ഥാനിൽ നിന്ന്; വിചിത്ര വാദവുമായി ഉത്തർപ്രദേശ് സർക്കാർ

  • 3rd December 2021
  • 0 Comments

ദില്ലിയിലെ വായുമലിനീകരണത്തിന് കാരണമായ മലിനമായ വായു കൂടുതലായും വരുന്നത് പാക്കിസ്ഥാനിൽ നിന്നാണെ ന്ന വിചിത്ര വാദവുമായി ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. വ്യവസായശാലകൾ അടച്ചുപൂട്ടുന്നത് സംസ്ഥാനത്തെ കരിമ്പ്, പാൽ വ്യവസായങ്ങളെ ബാധിമെന്നും . യുപിയിലെ കാറ്റ് ദില്ലി ഭാഗത്തേക്കല്ല, മറിച്ച് താഴോട്ടാണ് വീശുന്നതെന്നും വായു കൂടുതലും പാക്കിസ്ഥാനിൽ നിന്നാണ് വരുന്നതെന്നുമാണ് സുപ്രീം കോടതിയിൽ യുപി സർക്കാർ പറഞ്ഞത്. അതേസമയം ഈ വിചിത്രവാദത്തെ സിജെഐ എൻവി രമണ പരിഹസിച്ചു. അതിനാൽ ഞങ്ങൾ പോയി പാക്കിസ്ഥാനിൽ വ്യവസായങ്ങൾ നിരോധിക്കണോ എന്ന് രമണ […]

National News

ദില്ലി വായുമലിനീകരണം; നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്‌ളൈയിംങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തി കേന്ദ്ര സർക്കാർ

  • 3rd December 2021
  • 0 Comments

ദില്ലിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്ലയിങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തിയതായും ഈ സംഘങ്ങൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും കേന്ദ്ര സർക്കാർ. കേന്ദ്രം നിയോഗിച്ച എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനാണ് കർമ്മ സമിതി രൂപീകരിച്ചത്. ദില്ലിയിലെ വായുമലിനീകരണം തടയാനാവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കവേയാണ് സുപ്രീംകോടതിയിൽ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. തീരുമാനങ്ങൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. നടപടികൾ കോടതി നിരീക്ഷിക്കും എന്നും അറിയിച്ചിട്ടുണ്ട്. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. പല തവണ നിർദേശങ്ങൾ നൽകിയിട്ടും മലിനീകരണം […]

National News

വായു മലിനീകരണം; സ്കൂളുകളും കോളേജുകളും അടച്ചു, നവംബർ 21 വരെ നിർമാണ പ്രവർത്തനങ്ങൾക്കും ഡൽഹിയിൽ വിലക്ക്

  • 17th November 2021
  • 0 Comments

വായുമലിനീകരണ തോത് ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് ദല്‍ഹിയിലേയും തൊട്ടടുത്ത നഗരങ്ങളിലേയും സ്‌കൂളുകളും കോളേജുകളും അടച്ചിടണമെന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.നവംബർ 21 വരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും സർക്കാർ ഓഫീസുകളിൽ ഉൾപ്പടെ 50 ശതമാനം വർക്ക് ഫ്രം ഹോം നടപ്പിലാക്കണമെന്നും നിർദേശമുണ്ട്.ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാനാണ് ഉത്തരവ്. ഇതോടെ ലോക്ഡൗണ്‍ സമയത്തേത് പോലെ ഓണ്‍ലൈന്‍ ക്ലാസ് രീതിയിലേയ്ക്ക് തിരിച്ച് പോകാനൊരുങ്ങുകയാണ് ദല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ദല്‍ഹിയ്ക്ക് […]

error: Protected Content !!