ഡൽഹി എയിംസിൽ തീപിടിത്തത്തെ തുടർന്ന് അത്യാഹിത വിഭാഗം അടച്ചിട്ടു
ഡൽഹി :ഡൽഹി എയിംസിൽ തീപിടിത്തം. ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള എൻഡോസ്കോപ്പി മുറിയിലാണ് തീപിടിത്തം. എട്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. രാവിലെ 11.54നാണ് തീപിടിത്തമുണ്ടായത്. എല്ലാ രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തീപിടിത്തത്തെ തുടർന്ന് അത്യാഹിത വിഭാഗം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ വരുന്ന രോഗികളോട് സഫ്ദർജങ് ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു.