National

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയില്‍; യുവാവ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തില്‍ ഒരു യുവാവിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുഖ്യമന്ത്രിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച്ചയുള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.

National

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; അപകടത്തില്‍ രണ്ട് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് മരണം. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടത്തിനടിയില്‍ നിന്നും കണ്ടെടുത്തു. മൃതദേഹങ്ങള്‍ ജിടിബി ആശുപത്രിയിലേക്ക് മാറ്റി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. 14 മാസം പ്രായമുള്ള ഒരു ആണ്‍കുട്ടി, നാല് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ ഇതുവരെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തിരുന്നു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേരടങ്ങുന്ന ഒരു കുടുംബം കെട്ടിടത്തില്‍ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ പേര്‍ […]

National Trending

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. ഡല്‍ഹി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കും. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് വിവരം. തഹാവൂര്‍ റാണയെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അകമ്പടിയോടെയാണ് റാണയെ എത്തിക്കുന്നത്. കൊണ്ടുവരുന്ന റൂട്ടുകളില്‍ […]

National

ഡല്‍ഹിയില്‍ റോഡിന്റെ പേര് മാറ്റി ബിജെപി നേതാക്കള്‍; തുഗ്ലക് ലെയിന്‍ എന്നത് സ്വാമി വിവേകാനന്ദ മാര്‍ഗ് എന്നാക്കി മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റോഡിന്റെ പേര് സ്വന്തം നിലയ്ക്ക് മാറ്റി ബിജെപി നേതാക്കള്‍. ബിജെപി രാജ്യസഭാ എംപി ദിനേശ് ശര്‍മ്മയും കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുജാറുമാണ് പേര് മാറ്റിയത്. ‘തുഗ്ലക് ലെയിന്‍’ എന്നത് ‘സ്വാമി വിവേകാനന്ദ മാര്‍ഗ്’ എന്നാക്കി മാറ്റി. ഗൂഗിളില്‍ സ്ഥലത്തിന്റെ പേര് സ്വാമി വിവേകാനന്ദ മാര്‍ഗ് എന്ന് കാണിക്കുന്നു എന്നാണ് ബിജെപി വിശദീകരണം. മുഗള്‍ രാജാക്കന്മാരുടെ പേരുകള്‍ ഡല്‍ഹിയിലെ റോഡുകളില്‍ നിന്ന് മാറ്റണമെന്ന ആവശ്യം മുന്‍പും ബിജെപി നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി രാജ്യസഭാ […]

National

രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

  • 20th February 2025
  • 0 Comments

ന്യൂഡല്‍ഹി: രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആഷിഷ് സൂദ്, മജീന്ദര്‍ സിങ് സിര്‍സ, മഞ്ജീന്ദര്‍ സിംഗ് സിര്‍സ, രവീന്ദ്ര ഇന്ദ്രാജ് സിങ്ങ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ്ങ് എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. 27 വര്‍ഷത്തിന് ശേഷമാണ് ബിജെപിയുടെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്. സുഷമ സ്വരാജായിരുന്നു […]

National

ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

  • 9th December 2024
  • 0 Comments

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കാണ് ബോംബ് ഭീഷണി. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇ- മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുള്ളതായി ഭീഷണി സന്ദേശത്തില്‍ പറയുന്നു. ബോംബ് നിര്‍വീര്യമാക്കാന്‍ 30000 ഡോളര്‍ ആവശ്യപ്പെട്ടതായി ഡല്‍ഹി പോലീസ് പറഞ്ഞു. സ്‌കൂളുകളിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ പോലീസും അഗ്‌നി രക്ഷാ […]

National

സംഭല്‍ മസ്ജിദ് സര്‍വേ തുടര്‍ നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി; സമാധാന സമതി രൂപീകരിക്കാന്‍ നിര്‍ദേശം

  • 30th November 2024
  • 0 Comments

ഡല്‍ഹി: ഉത്തര്‍പ്രദേശ് സംഭലിലെ ശാഹി ജമാ മസ്ദിദില്‍ പുരാവസ്തു സര്‍വേ സുപ്രിംകോടതി തടഞ്ഞു. സര്‍വേ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ജനുവരി എട്ട് വരെ ഒരു നടപടിയും പാടില്ല. ജില്ലാ ഭരണകൂടം സമാധാന സമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംഭല്‍ ജമാ മസ്ജിദില്‍ സര്‍വേയ്ക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ഉത്തരവിനെതിരായിട്ടാണ് മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍വെ അനുമതിക്ക് പിന്നാലെയാണ് യുപിയിലെ സംഭലില്‍ വെടിവെപ്പ് ഉണ്ടാകുകയും ആറു പേര്‍ മരിക്കുകയും […]

National

ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; അന്വേഷണം തുടങ്ങി

  • 28th November 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പ്രശാന്ത് വിഹാറിലെ പിവിആര്‍ തിയേറ്ററിന് പുറത്താണ് സ്‌ഫോടനം ഉണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. 11.48നായിരുന്നു സ്‌ഫോടനം. പ്രദേശത്തുനിന്നും ആളുകളെ നീക്കിയാണ് പരിശോധന നടത്തുന്നത്. സംഭവ സ്ഥലത്ത് നാല് വാഹനങ്ങളാണ് ഉണ്ടായിരുന്നു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ളം നിറത്തിലുള്ള പൗഡര്‍ പോലീസ് കണ്ടെടുത്തു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്‌ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പറയാന്‍ കഴിയൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

National

ഡല്‍ഹിയില്‍ രണ്ടിടങ്ങളിലായി വെടിവെപ്പ്; ഒരാള്‍ മരിച്ചു; ആക്രമി വന്നത് ഇരുചക്ര വാഹനത്തില്‍

  • 9th November 2024
  • 0 Comments

ഡല്‍ഹിയില്‍ രണ്ടിടങ്ങളിലായി വെടിവെപ്പ്. കബീര്‍ നഗര്‍, ജ്യോതി നഗര്‍ എന്നിവിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കബീര്‍ നഗറിലുണ്ടായ വെടിവെപ്പില്‍ വെല്‍ക്കം ഏരിയ സ്വദേശിയായ നദീം എന്നയാളാണ് മരിച്ചത്. ഇരുചക്ര വാഹനത്തിലെത്തിയ അക്രമികള്‍ നദീമിന് നേരെ അഞ്ചു തവണയാണ് വെടിയുതിര്‍ത്തതെന്ന് കുടുംബം പറയുന്നു. അക്രമികള്‍ നദീമിന്റെ ഫോണ്‍ കൈക്കലാക്കിയെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും നദീമിന്റെ കുടുംബം വ്യക്തമാക്കി. ജ്യോതി നഗറിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ കാലിനാണ് വെടിയേറ്റത്. സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് […]

National

ഡല്‍ഹിയെ ഇനി അതിഷി മര്‍ലേന നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

  • 21st September 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ആതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാള്‍ അടക്കം പങ്കെടുത്ത ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ സ്ത്രീയാണ് ആതിഷി. അരവിന്ദ് കെജ്രിവാള്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ആതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ഡല്‍ഹി രാജ്‌നിവാസിലാണ് ചടങ്ങ് നടന്നത്. ചടങ്ങില്‍ ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ […]

error: Protected Content !!