Kerala kerala

ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന കേസ്; മുഖ്യ സൂത്രധാരന്‍ സുനില്‍കുമാര്‍ പിടിയില്‍

കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന കേസില്‍ മുഖ്യ സൂത്രധാരന്‍ സുനില്‍കുമാര്‍ പിടിയില്‍. മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍ കുമാര്‍ പിടിയിലായത്. തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞദിവസം ഇയാളുടെ കാര്‍ കന്യാകുമാരി കുലശേഖരത്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മുഖ്യപ്രതി ചൂഴാറ്റുകോട്ട സ്വദേശി സജികുമാര്‍ എന്ന അമ്പിളിക്ക് കൊലപാതം നടത്താനുള്ള ആയുധങ്ങള്‍ നല്‍കിയത് സുനിലാണ്. സജികുമാറിന്റെ സുഹൃത്താണ് സുനില്‍. ജൂണ്‍ 24 തിങ്കളാഴ്ച രാത്രിയാണ് ക്വാറി ഉടമയായ എസ്.ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട […]

Kerala kerala

മൃതദേഹം കണ്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നു; കയ്യില്‍ ബാഗ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ദീപുവിന്റെ മരണത്തിന് പിന്നില്‍ ആര്?

  • 25th June 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ മലയാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. മലയന്‍കീഴ് സ്വദേശി ദീപുവിനെയാണ് (44) കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ രാത്രി സമയം 10.12നുള്ള ദൃശ്യങ്ങളില്‍ കാറില്‍ നിന്ന് ഇറങ്ങി ഒരാള്‍ മുന്നോട്ടുനടന്നുപോകുന്നത് വ്യക്തമാണ്. ഇയാളുടെ കയ്യില്‍ ഒരു ബാഗ് ഉണ്ട്. കാലിന് മുടന്ത് പോലെ തോന്നിപ്പിക്കുന്നയാളാണ് നടന്നുനീങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് […]

Kerala News

.’ജഡ്ജിക്ക് സിപിഎം ബന്ധം’ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ കോടതി മാറ്റാൻ ഹൈക്കോടതി അനുമതി

  • 16th March 2022
  • 0 Comments

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി അനുമതി.കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കേസ് പരിഗണിക്കുന്ന സെഷൻ ജഡ്ജിൽ നിന്ന് നീതി കിട്ടില്ലെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.ജഡ്ജിക്ക് സിപിഎം ബന്ധമുള്ളതിനാല്‍ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛനാണ് ഹൈക്കോടതിയെ സമീപിച്ചത്. തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി എന്നും ഹർജിയിൽ അറിയിച്ചിരുന്നു. കോടതിയിൽ നിന്ന് തങ്ങൾക്ക് നോട്ടീസോ മറ്റ് രേഖകളോ നൽകാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ […]

Kerala News

മര്‍ദ്ദിക്കുന്നത് നേരിട്ട് കണ്ടു; പേടികൊണ്ടാണ് ആശുപത്രിയിൽ വിടാഞ്ഞത്; ദീപുവിന്റെ അച്ഛന്‍ കുഞ്ഞാറു

  • 20th February 2022
  • 0 Comments

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ടത് ക്രൂരമായ മര്‍ദനം മൂലമെന്ന് അച്ഛന്‍ കുഞ്ഞാറു. ദീപുവിനെ മര്‍ദ്ദിക്കുന്നത് ഞങ്ങള്‍ കണ്ടിരുന്നുവെന്നും ഓടിച്ചെന്ന് പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോഴും മകനെ മര്‍ദിച്ചുവെന്നും പിന്നില്‍ നിന്നാണ് മകന് തലയ്ക്ക്ടിയേറ്റതെന്നും ദീപുവിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സ തേടാന്‍ ശ്രമിച്ചപ്പോഴും ദീപുവിന് നേരെ ഭീഷണിയുണ്ടായിരുന്നു. മര്‍ദനമേറ്റപ്പോള്‍ ആദ്യ ദിവസങ്ങളില്‍ ചികിത്സ തേടാതിരുന്നത് കൊല്ലുമെന്ന ഭീഷണി മൂലമാണ്. മകനെ ആക്രമിക്കുമെന്ന ഭയത്താല്‍ തന്റെ നിര്‍ബന്ധം കൊണ്ടാണ് ആദ്യ ദിവസങ്ങളില്‍ ആശുപത്രിയില്‍ പോവാതിരുന്നതെന്നും ദീപുവിന്റെ അച്ഛന്‍ […]

Kerala News

നിയമവിരുദ്ധമായി ചടങ്ങ് സംഘടിപ്പിച്ചു, ഗതാഗതം തടസ്സപ്പെടുത്തി; ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്

  • 20th February 2022
  • 0 Comments

ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് അടക്കം 1000 പേര്‍ക്കെതിരേ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്. സി.പി.എം. പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ട ട്വന്റി-20 പ്രവര്‍ത്തകന്‍ സി.കെ. ദീപുവിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് ശനിയാഴ്ച ദീപുവിന്റെ വീട്ടുപരിസരത്തെത്തിയത്. നിയമവിരുദ്ധമായി ചടങ്ങ് സംഘടിപ്പിച്ചു, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കാരണങ്ങളാണ് കേസിനാസ്പദമായ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 12-നാണ് സി.പി.എമ്മിന്റെ നാലു പ്രവര്‍ത്തകര്‍ ദീപുവിനെ ആക്രമിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദീപു […]

error: Protected Content !!