ഘട്ടംഘട്ടമായി പാലാരിവട്ടം മേൽപാലം പൊളിച്ചുതുടങ്ങും തിങ്കളാഴ്ച പുന:ർ നിർമ്മാണ തുടക്കം
കൊച്ചി: സുപ്രീം കടതിയുടെ അടിസ്ഥാനത്തിൽ നിർമാണത്തകരാറിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേൽപാലം തിങ്കളാഴ്ച പൊളിച്ചുതുടങ്ങും. ഘട്ടംഘട്ടമായി പാലം പൊളിക്കാനാണ് ഊരാളുങ്കൾ സൊസൈറ്റിയും പുതിയ പാലത്തിന്റെ നിർമാണച്ചുമതലയുള്ള ഡിഎംആർസിയും ഇന്നു ചേർന്ന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. എട്ടു മാസം കൊണ്ട് പാലം പുന:ർ നിർമിക്കാമെന്നാണ് ഡിഎംആർസി അറിയിച്ചിരിക്കുന്നത്. ഇ.ശ്രീധരനാണ് നിർമാണത്തിന്റെ മേൽനോട്ടം. പാലം പൊളിച്ചുപണിയണമെന്ന സർക്കാർ ഹർജി സുപ്രീംകോടതി അനുവദിച്ച ;പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ. പാലത്തിന്റെ പിയറുകളും പിയർ ക്യാപുകളും ഉൾപ്പെടുന്ന മേൽഭാഗമാണ് പൊളിച്ചുനീക്കി പുനർനിർമിക്കുന്നത്. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ […]
