ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചതില്‍ ഉത്തരം പറയണം ; അമ്മയുടെ പ്രതികരണത്തില്‍ യാതൊരു പ്രതീക്ഷയുമില്ല: ദീദി ദാമോദരന്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചതില്‍ ഉത്തരം പറയണമെന്ന് സിനിമാ പ്രവര്‍ത്തകയും തിരകഥാകൃത്തുമായ ദീദി ദാമോദരന്‍. ഇതുവരെ ഗോസിപ്പ് എന്ന പേരില്‍ വിളിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ ക്രിമിനല്‍ ഒഫന്‍സായി മാറിയിരിക്കുകയാണെന്നും തുണി മാറാനും മൂത്രമൊഴിക്കാനും വേതനം ചോദിക്കാനുമുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ടവര്‍ മറുപടി പറയണമെന്നും ദീദി പറഞ്ഞു. കുറ്റാരോപിതനായ വ്യക്തി പലതരത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ സിനിമ ഇപ്പോഴും വിജയിക്കാത്തത് ഇവിടെ ഒരു സാമൂഹ്യബോധം ഉണ്ടായതുകൊണ്ടാണ്. സൂപ്പര്‍സ്റ്റാറുകള്‍ മാതൃകയാവേണ്ടവരാണ്. അവര്‍ കൂടെയുള്ളവരെക്കുറിച്ച് നിശബ്ദത […]