ജനിച്ച ഉടൻ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു; വിവാഹത്തിനു മുൻപ് കുഞ്ഞ് ജനിച്ചാൽ കുടുംബത്തിൽ നിന്നു പുറത്താകുമെന്ന് കമിതാക്കൾ
തൊടുപുഴ∙ ഇടുക്കി കമ്പംമേട്ടിൽ കമിതാക്കൾക്കു ജനിച്ച കുഞ്ഞിനെ കൊന്നു. ജനിച്ചയുടനെ കുഞ്ഞിനെ കമിതാക്കൾ കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശുകാരായ സാധുറാം (23), മാലതി (21) എന്നിവർക്ക് ഏഴാം തീയതിയാണ് കുഞ്ഞു ജനിച്ചത്. സംഭവത്തിൽ സാധുറാമിനെ കസ്റ്റഡിയിൽ എടുത്തു. മാലതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം അടുത്തമാസം നടക്കാനിരിക്കെയാണ് കുഞ്ഞ് ജനിക്കുന്നത്. മധ്യപ്രദേശിലെ മണ്ഡൽ എന്ന സ്ഥലത്തുനിന്നാണ് ഇരുവരും കേരളത്തിലേക്ക് എത്തിയത്. വിവാഹത്തിനു മുൻപ് കുഞ്ഞ് ജനിച്ചാൽ കുടുംബത്തിൽനിന്നു പുറത്താക്കുമെന്നതിനാലാണ് […]

