Kerala

2 വയസുകാരിയെ കിണറ്റിൽ എറിഞ്ഞ കേസ്; കൊലപാതകം ശ്രീതുവിന്റെ അറിവോടെ, കുട്ടിയുടെയും പിതാവിന്റെയും ഡിഎൻഎ തമ്മിൽ ബന്ധമില്ല

  • 27th September 2025
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയക്കേസിൽ വഴിത്തിരിവ്. കുട്ടിയുടെയും പിതാവിന്റെയും ഡിഎൻഎ തമ്മിൽ ബന്ധമില്ലെന്ന് നിർണായക കണ്ടെത്തൽ. സഹോദരൻ ഹരികുമാറിന്റെ ഡിഎൻഎ പരിശോധന ഫലവും നെഗറ്റീവ് ആണ്. നാലിലധികം പേരുടെ ഡിഎൻഎ സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്. കുഞ്ഞിനെ ഒഴിവാക്കാൻ ഇതാണോ കാരണമെന്നും പൊലീസ് അന്വേഷിക്കുകയാണ്. പാലക്കാട് നിന്നാണ് അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതിചേർത്തത്. കേസിൽ ഒന്നാംപ്രതിയാണ് ഹരികുമാർ. നേരത്തെ കേസിൽ ശ്രീതുവിനെ പൊലീസ് […]

Kerala kerala

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: മുന്‍ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തും

എറണാകുളം: എറണാകുളം പറവൂരില്‍ വീട്ടമ്മ ജീവനൊടുക്കിയതില്‍ ഭീഷണിപ്പെടുത്തിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനൊരുങ്ങി പൊലീസ്. മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രദീപ് കുമാര്‍ വരാപ്പുഴ ഉരുട്ടി കൊലക്കേസില്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളാണ്. 2018ല്‍ പറവൂര്‍ സിഐയുടെ ഡ്രൈവറായിരുന്നു പ്രദീപിനെ കൈകൂലി വാങ്ങിയതിന്റെ പേരില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് പൊലിസ് വിളിച്ച ശേഷവും പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് മരിച്ച […]

kerala Kerala

നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്; മകളെ ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചതറിയില്ല, കൊലപാതകം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒറ്റപ്പെടുത്തിയതിനാലെന്ന് മൊഴി

ആലുവയില്‍ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുമായ സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും മക്കളുടെ കാര്യംപോലും നോക്കാന്‍ പ്രാപ്തിക്കുറവുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടുകുടുംബം പോലെ കഴിഞ്ഞ സാഹചര്യം അച്ഛന്റെ സഹോദരന്‍ മുതലെടുത്തുവെന്ന് വ്യക്തമാക്കിയ പൊലീസ് അമ്മ കുട്ടികളെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്ന മൊഴികള്‍ തള്ളി. അതേസമയം കുട്ടിയെ അച്ഛന്റെ അടുത്ത ബന്ധു പീഡിപ്പിച്ച വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന് സന്ധ്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടിയില്‍ അമിത താല്പര്യ […]

Kerala kerala

കൊണ്ടോട്ടി ഷഹാന മുംതാസ് മരണം; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്

മലപ്പുറം: നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരില്‍നിന്ന് അവഹേളനം നേരിട്ടതിനു പിന്നാലെയുള്ള നവവധുവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ്. ഷഹാന മുംതാസിന്റെ മരണത്തിലാണ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് നടപടി. ഭര്‍തൃപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണു പുതുതായി ചുമത്തിയത്. ഷഹാനയുടെ മരണത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുക്കാന്‍ കമ്മിഷന്‍ ഡയറക്ടര്‍ക്കും സിഐക്കും ചെയര്‍പേഴ്‌സന്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം യുവജന കമ്മീഷന്‍ പൊലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. യുവജന […]

Kerala kerala

എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതി മരിച്ച സംഭവം; ദുരൂഹത; അന്വേഷണം നടത്തണമെന്ന് പിതാവ്

  • 27th November 2024
  • 0 Comments

എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ സ്ത്രീയുടെ മരണത്തില്‍ ദുരൂഹ. മരിച്ച ഫസീലയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അബ്ദുല്‍ സനൂഫിനെ കാണാനില്ല. സനൂഫ് ഉപയോഗിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ കാര്‍ മറ്റൊരു വ്യക്തിയുടെതാണ് എന്നാണ് കണ്ടെത്തല്‍. പാലക്കാട് ചക്കാന്തറയില്‍ രാത്രി ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. സനൂഫ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ വ്യാജമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസവും വ്യാജമാണ്. അതേസമയം ഫസീലയുടെ മരണകാരണം കണ്ടെത്തണമെന്ന് അച്ഛന്‍ മുഹമ്മദ് മാനു ആവശ്യപ്പെട്ടു. തന്റെ മകള്‍ക്ക് സംഭവിച്ചത് […]

kerala Kerala

മരിച്ച നവീന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു

  • 7th April 2024
  • 0 Comments

തിരുവനന്തപുരം: അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ ദമ്പതികളേയും സുഹൃത്തിനേയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. ‘ഡോണ്‍ബോസ്‌കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യയ്ക്ക് വന്ന മെയിലിലാണ് ഈ കല്ലുകളെക്കുറിച്ച് പറയുന്നത്. ഈ മെയില്‍ ഐഡിയെക്കുറിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഡോണ്‍ബോസ്‌കോ എന്ന പേരില്‍ ആര്യയ്ക്ക് സന്ദേശം അയച്ചത് […]

Kerala kerala

മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട കൊലപാതകം; അരുണാചല്‍ സ്വദേശിയുടെ മരണത്തില്‍ 10 പേര്‍ അറസ്റ്റില്‍; സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് പോലീസ്

  • 6th April 2024
  • 0 Comments

മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് പൊലീസ്. ഇന്നലെ പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. പെണ്‍സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്ത് പേരെ കസ്റ്റഡിയിലെടുത്തത്. മരിച്ച അരുണാചല്‍ സ്വദേശി അശോക് ദാസിന്റെ (26) മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. തലയിലും നെഞ്ചിലും ഏറ്റക്ഷതമാണ് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 12 മണിയോടെ വാളകം കവലയിലാണ് അശോക് ദാസിനെ […]

Kerala kerala

ദിനോസറുകള്‍ക്ക് വംശനാശം വന്നിട്ടില്ല, ആര്യയുടെ ലാപ്‌ടോപ്പില്‍ വിചിത്ര വിശ്വാസ രേഖകള്‍

  • 5th April 2024
  • 0 Comments

തിരുവനന്തപുരം: അരുണാചലില്‍ ജീവനൊടുക്കിയ മലയാളികള്‍ക്ക് വിചിത്ര വിശ്വാസങ്ങള്‍ എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ആര്യയുടെ ലാപ്ടോപ്പിലാണ് വിചിത്രവിശ്വാസങ്ങളുടെ രേഖയുള്ളത്. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതുമുതല്‍ മനുഷ്യന്റെ ഭാവിയെ കുറിച്ചുവരെ ഇതില്‍ പറയുന്നു. ദിനോസറിനെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ആന്‍ഡ്രോമീഡ ഗാലക്സിയില്‍ നിന്നുളള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് സംഭാഷണം. വിചിത്രവിശ്വാസങ്ങളടങ്ങിയ 466 പേജുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്. മൂവരും വിചിത്ര വിശ്വാസങ്ങളിലേക്ക് എത്തിയത് എങ്ങനെയെന്ന് പൊലീസ് […]

kerala Kerala

17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍

  • 22nd February 2024
  • 0 Comments

17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ മാസ്റ്റര്‍ സിദ്ധീഖ് അലി അറസ്റ്റില്‍. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഊര്‍ക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികള്‍ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും ആരോപിക്കുന്നു. കരാട്ടെ അധ്യാപകന്‍ സിദ്ദീഖലി നേരത്തെ പോക്സോ കേസിലും പ്രതി ആയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നീട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ […]

Kerala kerala

പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം; യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ; ഭര്‍ത്താവ് കസ്റ്റഡിയില്‍

  • 21st February 2024
  • 0 Comments

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഷെമീനയുടെ ഭര്‍ത്താവ് നയാസിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആധുനിക ചികിത്സ സ്വീകരിക്കാതെ അക്യുപങ്ചര്‍ ചികിത്സ തേടിയത്. യുവതിയെ ചികിത്സിച്ചത് ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണെന്നും എഫ്ഐആറില്‍ പറയുന്നു. പാലക്കാട് സ്വദേശി ഷെമീറ ബീവിയും കുഞ്ഞുമാണ് ഇന്നലെ മരിച്ചത്. രക്തസ്രാവത്തെ […]

error: Protected Content !!