Kerala

എ ആര്‍ ക്യാംമ്പിലെ പൊലിസുകാരന്റെ മരണം; ഏഴു പൊലിസുകാര്‍ കീഴടങ്ങി

പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാംമ്പില്‍ പൊലിസുകാരനായ കുമാര്‍ ജീവനൊടുക്കിയ കേസില്‍ ഏഴ് പൊലിസുകാര്‍ കീഴടങ്ങി. എന്‍. റഫീഖ്, എം. മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, വി. ജയേഷ്, കെ.സി. മഹേഷ്, പ്രതാപന്‍ എന്നിവരാണ് കീഴടങ്ങിയത്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിലാണ് തിങ്കളാഴ്ച രാവിലെ ഇവര്‍ കീഴടങ്ങിയത്. ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി. പൊലിസുകാര്‍ക്ക് ക്വാട്ടേഴ്‌സ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേ സമയം കുമാര്‍ സഹപ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായതായി കുടുംബം ആരോപിച്ചിരുന്നു.

error: Protected Content !!