മുനമ്പത്ത് കടലില്‍ വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: മുനമ്പത്ത് വ്യാഴാഴ്ച രാത്രി കടലില്‍ വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം ചാപ്പ, കടപ്പുറം സ്വദേശിയായ കൊല്ലംപറമ്പില്‍ ശരത്ത് എന്ന അപ്പുവിന്റെ മൃതദേഹമാണ് അഴീക്കോട് ഭാഗത്തുനിന്ന് കണ്ടെത്തിയത്. മറ്റുമൂന്നുപേര്‍ക്കായിലുള്ള തിരച്ചില്‍ തുടരുകയാണ്. മാലിപ്പുറം ചാപ്പ, കടപ്പുറം സ്വദേശികളായ പടിഞ്ഞാറെപ്പുരയ്ക്കല്‍ ഷാജി (54), കൊല്ലംപറമ്പില്‍ അപ്പു (22), മോഹനന്‍ (53), ആലപ്പുഴ ആര്‍ത്തുങ്കല്‍ തച്ചേടത്ത് യേശുദാസ് (രാജു 54) എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടരുന്നത്. മുങ്ങിയ വള്ളവും കണ്ടെത്താനായിട്ടില്ല. മറൈന്‍ ആംബുലന്‍സ്, കോസ്റ്റല്‍ പോലീസിസ്, […]
