മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി.വിജയമോഹന്‍ അന്തരിച്ചു

  • 15th December 2020
  • 0 Comments

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി.വിജയമോഹന്‍ (65) അന്തരിച്ചു. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ബാംഗ്ലൂര്‍ കൈരളിനികേതന്‍ സ്‌കൂള്‍, നെടുമങ്ങാട് ഗവ ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം. കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്റെ ഫെല്ലോഷിപ്പില്‍ ഇംഗ്ലണ്ടില്‍ പത്രപ്രവര്‍ത്തനത്തില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. 1978ലാണ് അദ്ദേഹം മനോരമയില്‍ എത്തിയത്. കേരള പ്രസ് അക്കാദമിയുടെ വി.കരുണാകന്‍ നമ്പ്യാര്‍ അവാര്‍ഡ്, തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ എം.ശിവറാം അവാര്‍ഡുമുള്‍പ്പടെ നേടിയിട്ടുണ്ട്. എ രാമചന്ദ്രന്റെ […]

മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെമരണം;അന്വേഷണം പുരോഗമിക്കുന്നു

  • 15th December 2020
  • 0 Comments

മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു.തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രദീപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പർ ലോറിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ടിപ്പർ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. ഇന്നലെ ഉച്ച തിരിഞ്ഞ് 3.10 നാണ് തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിൽ ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡിൽ വീഴുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തിയത് . തുടർന്ന് വാഹനത്തിന്റെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി എന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.വാഹനത്തെ […]

ആര്യ ബാനര്‍ജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • 12th December 2020
  • 0 Comments

ബംഗാളി നടി ആര്യ ബാനര്‍ജിയെ(33) കൊല്‍ക്കൊത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് നടിയെ ബെഡ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വീട്ടുജോലിക്കാരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ തകര്‍ത്തു അകത്ത് കയറി നോക്കിയപ്പോള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആര്യയുടെ മൂക്കില്‍ നിന്നും രക്തം വന്നതിന്‍റെ പാടുകള്‍ ഉണ്ടെന്നും ഛര്‍ദ്ദിച്ചിരുന്നതായും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അപ്പാര്‍ട്ട്മെന്‍റില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന ആര്യ ആരോടും അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്ന് […]

കുറുമ്പ്രകണ്ടിയിൽ ശകുന്തള അമ്മ നിര്യാതയായി

പരേതനായ കുന്നമംഗലം മേക്കോന രാഘവൻ നായരുടെ ഭാര്യ കുറുമ്പ്രകണ്ടിയിൽ ശകുന്തള അമ്മ (74) അന്തരിച്ചു മക്കൾ: പരേതനായ ലോക നാഥൻ, രമേഷ് (തോമസ് കുക്ക് ) , ലത. മരുമക്കൾ : പ്രദീപ് (HVF), മിനി, ജയശ്രീ സഹോദരങ്ങൾ ലീല ,ശങ്കരനാരായണൻ , ശ്രീകുമാർ (ഇരുവരും വക്കീൽ ക്ലർക്കുമാർ) പീതാബരൻ, രാമചന്ദ്രൻ ,സത്യഭാമ, പരേതനായ മുകുന്ദൻ

കളരിക്കണ്ടി ഒഴിയിൽ ചന്തു നിര്യാതനായി

കളരിക്കണ്ടി ഒഴിയിൽ ചന്തു(88) നിര്യാതനായി. സംസ്ക്കാരം11 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ. മാധവി മക്കൾ. സുമതി. ബേബി . മിനി. സിനി . സിന്ധു . മരുമക്കൾ. വിശ്വൻ. പ്രകാശൻ . കൃഷ്ണദാസ് . രാജീവ് .നാരായണൻ

രാജസ്ഥാന്‍ ബി.ജെ.പി വനിതാ എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു

  • 30th November 2020
  • 0 Comments

രാജസ്ഥാൻ ബി.ജെ.പി മുതിര്‍ന്ന നേതാവും രാജ്‌സമന്ദ് എം.എല്‍.എയുമായ കിരണ്‍ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു.ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുര്‍ഗോണിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. രാജ്‌സമന്ദില്‍ നിന്നും മൂന്ന് തവണ എം.എല്‍.എയായ വ്യക്തിയാണ് കിരണ്‍ മഹേശ്വരി.ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, അസംബ്ലി സ്പീക്കര്‍ സി.പി ജോഷി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ തുടങ്ങിയ നേതാക്കള്‍ ഇവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.ബി.ജെ.പി നേതാവും […]

മറഡോണയുടെ വിയോഗത്തിൽ ഹൃദയം തകർന്ന് കായിക ലോകം

  • 26th November 2020
  • 0 Comments

ലോകമെങ്ങുമുള്ള കായിക താരങ്ങളും ക്ലബുകളും മറഡോണക്ക് ആദരാഞ്ജലികളർപ്പിച്ചു. ഡീഗോ മറഡോണയുടെ മരണത്തിൽ വൈകാരിക കുറിപ്പുമായി ബ്രസീൽ ഫുട്​ബോൾ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക്​ ആകാശത്ത്​ ഒരുമിച്ച്​ കളിക്കാമെന്ന്​ പെലെ കുറിച്ചു- “ദുഖകരമായ വാര്‍ത്ത. മഹാനായ സുഹൃത്തിനെയാണ് നഷ്ടമായത്. ലോകത്തിന് ഇതിഹാസത്തെയും. ഇനി ഒരുനാള്‍ നമ്മള്‍ ആകാശത്ത് പന്ത് തട്ടും”- പെലെ പറഞ്ഞു. മറഡോണയുടെ സ്നേഹ വാൽസല്യങ്ങളും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയ ലയണല്‍ മെസ്സി ഇൻസ്റ്റഗ്രാമിൽ എഴുതിയതിങ്ങനെ- ഏറ്റവും ദുഖഭരിതമായ ദിനം. ഡീഗോ നിങ്ങൾ മരിക്കുന്നില്ല. കാരണം […]

ചോയി മഠത്തിൽ ബാലാമണി അമ്മ നിര്യതയായി

  • 25th November 2020
  • 0 Comments

ചാത്തമംഗലം പരേതനായ ചോയി മഠത്തിൽ ശ്രീധരൻ നായരുടെ ഭാര്യ ബാലാമണി അമ്മ(72 ) നിര്യതയായി.മക്കൾ ;സജീവ് കുമാർ ,വിനോദ് കുമാർ ,സുനിൽ കുമാർ , കവിത സഞ്ചയനം ശനിയാഴ്ച്ച.

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

  • 25th November 2020
  • 0 Comments

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അഹമ്മദ് പട്ടേൽ വിട വാങ്ങിയത്. മകൻ ഫൈസൽ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്. ഒക്ടോബർ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്. നവംബർ 15ന് മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ അവയവങ്ങൾ പ്രവർത്തനരഹിതമായതോടെ ആരോഗ്യനില വഷളായി. എഐസിസി ട്രഷററും ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗവുമാണ്

സൗമിത്ര ചാറ്റർജി അന്തരിച്ചു

  • 15th November 2020
  • 0 Comments

ബംഗാളി സിനിമയിലെ ഇതിഹാസ താരമായിരുന്ന സൗമിത്ര ചാറ്റർജി(85 ) അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.ഒക്ടോബർ ആറിന്കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്നു.ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ദാദാ സാഹിബ് ഫാൽക്കെ പുരസ്‌ക്കാരവും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.സത്യജിത്ത് റേ സംവിധാനം ചെയ്ത ലോകോത്തര സിനിമകളിൽ മുഖ്യ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.ഫ്രഞ്ച് ഇറ്റാലിയൻ സർക്കാരുകളുടെ ഉന്നത കലാ പുരസ്‌ക്കാരവും നേടിയിട്ടുണ്ട്.

error: Protected Content !!