മാനേജര്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍

  • 9th April 2021
  • 0 Comments

മാനേജരെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ കെ സ്വപ്ന (38)യെയാണ് ബാങ്കിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ച സഹപ്രവര്‍ത്തകരാണ് സ്വപ്നയെ തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്വപ്നയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വിശദ പരിശോധ നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന […]

കുന്ദമംഗലം നെല്ലിക്കൽ ലക്ഷ്മി നിര്യാതയായി

  • 7th April 2021
  • 0 Comments

കുന്ദമംഗലം നെല്ലിക്കൽ ലക്ഷ്മി (72) നിര്യാതയായി ഭർത്താവ് ശ്രീധരൻ (റിട്ട: വിലേജ് ഓഫീസർ) മക്കൾ ഷീജ, ഷൈജു ,ഷൈനി, മരുമക്കൾ : സജികുമാർ, രവിചന്ദൻ, ജൂന ശവസംസ്കാരം ഇന്ന് ( 7/4/2021) രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ

ആനക്കാം പൊയിൽ പതങ്കയത് യുവാവ് മുങ്ങി മരിച്ചു

  • 13th March 2021
  • 0 Comments

ആനക്കാം പൊയിൽ പതങ്കയത് പുഴയിൽ യുവാവ് മുങ്ങി മരിച്ചു. എളേറ്റിൽ വട്ടോളി ചോലയിൽ കച്ചേരിക്കുന്ന് മുഹമ്മദിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (22) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ മുങ്ങിപ്പോവുക ആയിരുന്നു. ഉടൻതന്നെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.സംഭവം നടന്ന ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പിതാവ് : മുഹമ്മദ്‌. മാതാവ് : മറിയ. സഹോദരങ്ങൾ: ഹബീബ് (ദുബായ്), സിറാജ്, മുനീർ, ജസീം.

റാഫേല്‍ യുദ്ധവിമാന കമ്പനിയുടെ ഉടമ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

  • 8th March 2021
  • 0 Comments

റാഫേല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമ ഒലിവിയര്‍ ദസ്സോ(69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 2002ലാണ് ഇദ്ദേഹം ഫ്രാന്‍സിന്റെ നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒലിവിയര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ പൈലറ്റും സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദസ്സോയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. ഒലിവിയർ ദസ്സോ ഫ്രാൻസിനെ സ്നേഹിച്ചിരുന്നെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു.https://twitter.com/EmmanuelMacron/status/1368625180562624516?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1368625180562624516%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fnews.sky.com%2Fstory%2Fa-great-loss-macron-pays-tribute-to-french-billionaire-politician-killed-in-helicopter-crash-12239334 “വ്യവസായത്തിന്റെ കപ്പിത്താൻ, നിയമനിർമ്മാതാവ്, പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ, വ്യോമസേനയിലെ റിസർവ് കമാൻഡർ: ജീവിതകാലത്ത് അദ്ദേഹം ഒരിക്കലും […]

Local News

കൊടുവള്ളിആർ. സി മൊയ്തീൻ ഹാജി നിര്യാതനായി

  • 5th March 2021
  • 0 Comments

ജമാഅത്തെ ഇസ്ലാമി കൊടുവള്ളി മുൻ അമീർ ആർ. സി മൊയ്‌തീൻ ഹാജി(88) നിര്യാതനായി.വ്യാപാരി വ്യവസായി കൊടുവള്ളി യൂണിറ്റ് മുൻ പ്രസിഡന്റ്‌, ഐ.സി.എസ് മുൻ പ്രസിഡന്റ്‌, കൊടുവള്ളി മദീന മസ്ജിദ് ട്രസ്റ്റ്‌ പ്രസിഡന്റ്‌, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ആർ. സി സുബൈർ (പോപ്പുലർ ഫ്രണ്ട് കൊടുവള്ളി ഡിവിഷൻ സെക്രട്ടറി), ആർ.സി ശാക്കിർ, ആർ.സി യാസിർ, ആർ. സി അഷ്‌കർ, ആർ.സി നൗഷർ, സാബിറ, താഹിറ, ബുഷറ, ഷമീറ മരുമക്കൾ:കാദർ എം. […]

Local News

മുക്കത്ത് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം

  • 4th March 2021
  • 0 Comments

കോഴിക്കോട് മുക്കത്ത് കർത്തറമ്പ് മസ്ജിദ് ന് സമീപം ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം. നെച്ചിക്കാട്ടിൽ ജമാലുദീൻ കീഴ്പ്പറമ്പ് (51),കീഴ്പ്പറമ്പ് മുഹമ്മദ് കുട്ടി (57 ) എന്നിവരാണ് മരിച്ചത്. മുക്കം ഭാഗത്തേക്ക് ഒരേ ദിശയിൽ പോയ്കൊണ്ടിരുന്ന വാഹനങ്ങളാണ് തമ്മിൽ ആണ് അപകടം ഉണ്ടായത്. ലോറിക്കടിയിൽ പെട്ടാണ് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരണപ്പെട്ടത് ഫയർ ഫോഴ്‌സിന്റെ റസ്‌ക്യു വാഹനത്തിലാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചത്

പതിമംഗലം വഴി പോക്കിൽ ഡോ. ഷംഷുദ്ദീൻ നിര്യാതനായി

  • 3rd March 2021
  • 0 Comments

പതിമംഗലം വഴി പോക്കിൽ ഹുസൈൻ കുട്ടി ഹാജിയുടെ മകൻ ഡോക്ടർ ഷംഷുദ്ദീൻ (55) നിര്യാതനായി. വയനാട് കമ്പളക്കാട് സ്വകാര്യ ആശുപത്രി നടത്തിവരികയായിരുന്നു. ഭാര്യ-നസ്രീന , മക്കൾ -ഡോ .മിൻഷ ഫാത്തിമ,ഡോ .ആമിന സിമ്രാൻ,ആയിഷ നീഹ ,റിയ തനസ് , മരുമക്കൾ -ഡോ .റിഷാദ് ,ഡോ അശ്മൽ കെ ടി മയ്യത്ത് നമസ്ക്കാരം വൈകീട്ട് 7 .30 ന് ചൂലാം വയൽ മഹൽ ജുമാ മസ്ജിദ് ൽ വെച്ച്

പടനിലം പറയം മടക്കുമ്മൽ ഹംസ നിര്യാതനായി

  • 28th February 2021
  • 0 Comments

പടനിലം പറയം മടക്കുമ്മൽ ഹംസ (72) നിര്യാതനായി. പിതാവ് പരേതനായ മാലക്കോത്ത് അമ്മത്, മാതാവ് പരേതയായ കദീശ,ഭാര്യ :ഖദീജ മലയമ്മ,മക്കൾ : അബ്ദുറഹിമാൻ സഅദി, അശ്റഫ് സഖാഫി, മുഹമ്മദ്ശാഫി മരുമക്കൾ : ആയിശബി പ്രാവിൽ ശംസീറ കുന്ദമംഗലം സഹോദരങ്ങൾ : ഹുസൈൻ,മൂസക്കോയ ബാഖവി, അബു , പാത്തുട്ടി, ആമിന, മറിയക്കുട്ടി, സുഹറ

Local

മങ്കടയിൽ ഓട്ടോയിൽ ബസിടിച്ച്‌ മൂന്നുപേർ മരിച്ചു

  • 9th February 2021
  • 0 Comments

മലപ്പുറത്ത് മങ്കടയിൽ ഗുഡ്​സ്​ ഓ​ട്ടോയിൽ സ്വകാര്യ ബസിടിച്ച്​ മൂന്നു പേർ മരിച്ചു. ഓ​ട്ടോയിൽ യാത്ര ചെയ്​തവരാണ്​ മരിച്ചത്​. ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓ​ട്ടോ വെട്ടിപ്പൊളിച്ചാണ്​ അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്​.

ചിത്രായിക്കൽ ഗംഗാധരൻ നായർ നിര്യാതനായി

  • 8th February 2021
  • 0 Comments

നിര്യാതനായി.പെരിങ്ങൊളം ചിത്രായിക്കൽ ഗംഗാധരൻ നായർ (80) നിര്യാതനായി. ശവസംസക്കാരം ഇന്ന് വൈകുനേരം 5 ന് വീട്ടുവളപ്പിൽ. ഭാര്യ . തങ്കം. മക്കൾ. സജീഷ് (ഇലട്രിക്കൽ കോൺട്രാക്കറ്റർ) ,രജനി , മരുമക്കൾ. ബിസ്നി , പരേതനായ സുകുമാരൻ

error: Protected Content !!