കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം;കാണാതായവരെ കുറിച്ച് അന്വേഷണം
കൊയിലാണ്ടിയിൽ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച രാവിലെ കത്തിക്കരിഞ്ഞ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടത്. മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രദേശമാകെ കടുത്ത ദുര്‍ഗന്ധമാണ്. നിലവിൽ കാണാതായ ആളുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഫോറൻസിക് സംഘവും സ്ഥലത്തെത്തും.









