അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം;ജില്ലയില്‍ ബോധവത്കരണ പരിപാടികള്‍ നടത്തി
കോഴിക്കോട് : അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു ജില്ലയില്‍ കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി മേഖലകളില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ശരണബാല്യം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, തൊഴിലും നൈപുണ്യവും വകുപ്പ്, ജില്ലാ ലീഗല്‍ സെര്‍വീസസ് അതോറിറ്റി, ചൈല്‍ഡ് ലൈന്‍, ജുവനൈല്‍ വിംഗ്, ബച്പന്‍ ബചാവോ ആന്ദോളന്‍ എന്നീ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ നടന്ന പരിപാടി ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്തു. ജില്ലാ […]