ടി -20യിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ നേടി ഡേവിഡ് വാർണർ; മറികടന്നത് ക്രിസ് ഗെയിലിനെ
ടി- 20 യിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ നേടിയ റെക്കോർഡ് ഇനി ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസീസ് താരം ഡേവിഡ് വാർണറിന് സ്വന്തം. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ അർധസെഞ്ചുറിയോടെയാണ് വാർണർ ഈ നേട്ടം സ്വന്തമാക്കിയത്. ക്രിസ് ഗെയിലിന് 88 അർധസെഞ്ചുറികൾ എന്ന റെക്കോർഡാണ് വാർണർ മറികടന്നത്. 312 മത്സരങ്ങളിൽ നിന്നാണ് വാർണർ 89 അർധസെഞ്ചുറികൾ നേടിയത്. ഗെയിൽ ആവട്ടെ 463 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 77 അർധ സെഞ്ച്വറികളുമായി ഇന്ത്യൻ താരം വിരാട് കോലി മൂന്നാമതും 71 അർധ സെഞ്ച്വറികളുമായി […]