വിദേശ യാത്രക്ക് പണം നൽകിയില്ല; ഭര്‍തൃപിതാവിനെ യുവതി തലക്കടിച്ച് കൊന്നു
വിദേശ യാത്രക്ക് പണം നൽകാത്തതിനെ തുടർന്ന് ഭര്‍തൃപിതാവിനെ യുവതി തലക്കടിച്ച് കൊന്നു.ഗുജറാത്തിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം മരുമകൾ വൃദ്ധന്റെ സ്വകാര്യഭാഗങ്ങൾ മുറിച്ചതായും റിപ്പോർട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഖേഡയിൽ ഡാകോർ നഗരത്തിനുള്ളിലെ ഭഗത് ജി കോളനി നിവാസി ജഗദീഷ് ശർമ്മ(75) ആണ് കൊല്ലപ്പെട്ടത്. 75 വയസുള്ള ജഗദീഷ് ശർമയെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായിരുന്നു. മൂത്തമകൻ രാജസ്ഥാനിലെ ബന്ധുക്കളുടെ വീടുകളിൽ അടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സെപ്തംബർ 5ന് വീട്ടിലെ അലമാരയിൽ […]
